വടക്കത്തറ കാ​ര്യ​കാ​ര​ക്കു​ളം ന​വീ​ക​ര​ണത്തിന് ഒരുകോടി
Monday, March 25, 2024 1:14 AM IST
ചി​റ്റൂ​ർ: വ​ട​ക്ക​ത്ത​റയിലെ ര​ണ്ടേ​ക്ക​റി​ൽ കൂ​ടു​ത​ൽ വി​സ്തൃ​തി​യു​ള്ള കാ​ര്യ​ക്കാ​ര​ക്കു​ളം ചെളി​നീ​ക്കം ചെ​യ്ത് ആ​ഴ​പ്പെ​ടു​ത്തി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ഒ​രു കോ​ടി​യാ​ണ് നവീകരണ​ ചെല​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര​മാ​സ ത്തി​ന​കം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ർ​ഷി​ക ജ​ല​ത്തി​നും സ​മീ​പ വാ​സി​ക​ൾ​ക്ക് കു​ളി​ക്കാ​നും അലക്കാനും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ം. കു​ള​ത്തി​നു താ​ഴെ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് നെ​ൽ​കൃ​ഷി​ക്ക് ഈ ​കു​ള​ത്തി​ൽ നി​ന്നു​മാ​ണ് വെ​ള്ളം ല​ഭി​ച്ചി​രു​ന്ന​ത്. കു​ള​ത്തി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്ന​തും ചെ​ളി​നി​റ​ഞ്ഞ​തും ജ​ല​സം​ഭ​ര​ണം അ​സാ​ധ്യ​മാ​യ​ി വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​പ്പാ​ണ്. കു​ളം ശു​ചീ​ക​രി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​തി​ഷേ​ധ സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​റ്റൂ​ർ -ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ കു​ളം ഉ​പ​യോ​ഗപ്ര​ദമാ​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.