നെ​ല്ലി​യാ​മ്പ​തി ചു​രം റോഡിൽ ഗതാഗതം തടസപ്പെടുത്തി കാട്ടാനക്കൂട്ടം
Monday, March 25, 2024 1:14 AM IST
നെ​ല്ലി​യാ​മ്പ​തി: പ​തി​നാ​ലാം വ​ള​വി​നു സ​മീ​പ​മാ​യു​ള്ള ചു​രം റോ​ഡി​ൽ അ​മ്മ​യും കു​ഞ്ഞും ഉ​ൾ​പ്പെ​ടെ‍​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കെ​എ​സ്ആ​ർ​ടി​സി ബ​സും മ​റ്റു വാ​ഹ​ന​ങ്ങ​ളെ​യും 15 മി​നി​റ്റോ​ളം ത​ട​ഞ്ഞു നി​ർ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ 11 മ​ണി​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ന്നി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്.

ശേ​ഷം ആ​ന​ക്കൂ​ട്ടം വാ​ഹ​ന​ങ്ങ​ളെ​യും സ​ഞ്ചാ​രി​ക​ളേ​യും മ​റ്റും ശ​ല്യം ചെ​യ്യാ​തെ കാ​ട്ടി​ലേ​ക്കു ക​യ​റി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും വ​ലി​യ വാ​ഹ​ന​ങ്ങ​ളും ആ​ന​ക​ളു​ടെ പി​റ​കി​ലൂ​ടെ​യും വ​ശ​ങ്ങ​ളി​ലൂ​ടെ​യും പോ​യെ​ങ്കി​ലും യാ​ത്ര​ക്കാ​രെ ആ​ന​ക​ൾ മ​റ്റും ശ​ല്യം ചെ​യ്തി​രു​ന്നി​ല്ലെ​ന്ന​തും സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കി.