ചൈ​നീ​സ് സ്റ്റീ​ൽ മോ​തി​ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ !
Tuesday, March 26, 2024 1:17 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ചൈ​നീ​സ് സ്റ്റീ​ൽ മോ​തി​ര​ങ്ങ​ളും വ​ള​ക​ളും വാ​ങ്ങി ധ​രി​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ല​ർ​ജി കാ​ര​ണം ഇ​ത്ത​ര​ത്തി​ലു​ള്ള മോ​തി​ര​മ​ണി​ഞ്ഞ വി​ര​ൽ വീ​ർ​ക്കു​ന്ന​താ​ണ് പ​ല​രു​ടെ​യും പ്ര​ശ്നം.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ൽ എ​ത്തി മോ​തി​രം മു​റി​ച്ചു നീ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ​ല​ർ​ക്കും മോ​തി​രം ധ​രി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ വി​ര​ലി​ൽ നീ​ര് കെ​ട്ടി വീ​ർ​ത്ത് പൊ​ന്തു​ന്ന​താ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​പ്ര​ശ്നം കാ​ര​ണം വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രും കു​റ​വ​ല്ല.

ഉ​ത്സ​വ സീ​സ​ൺ ആ​യ​തി​നാ​ൽ ഉ​ത്സ​വ​ങ്ങ​ളി​ൽ ക​ച്ച​വ​ട​ത്തി​ലെ​ത്തു​ന്ന​വ​രി​ലാ​ണ് ചൈ​നീ​സ് സ്റ്റീ​ൽ മോ​തി​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​ള്ള​ത്.

കാ​ര്യ​മാ​യ വി​ല​യി​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ​വ​രും ഇ​ത് വാ​ങ്ങി ധ​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. അ​ല​ർ​ജി പോ​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ ചൈ​നീ​സ് സ്റ്റീ​ൽ മോ​തി​ര​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം.