പട്ടാന്പിയിൽ വി.കെ. ശ്രീകണ്ഠന്‍റെ റോഡ്ഷോ
Wednesday, March 27, 2024 6:12 AM IST
ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്‌​ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ൻ പ​ട്ടാ​ന്പി​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും ഓ​ങ്ങ​ല്ലൂ​ർ, മു​തു​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് രാ​വി​ലെ പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. മാ​ർ​ക്ക​റ്റി​ലെ​ത്തി​യ ശ്രീ​ക​ണ്ഠ​നെ തൊ​ഴി​ലാ​ളി​ക​ൾ ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് പ​ട്ടാ​മ്പി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ശ്രീ​ക​ണ്ഠ​നെ ഇ​ന്‍റ​ർ​സി​റ്റി​യി​ലെ യാ​ത്ര​ക്കാ​ർ അ​ഭി​വാ​ദ്യം ചെ​യ്തു. പ​ട്ടാ​മ്പി ലി​മെ​ന്‍റ് കോ​ള​ജ്, ഗ​വ. സം​സ്കൃ​ത കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ശ്രീ​ക​ണ്ഠ​നെ സ്വീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഓ​ങ്ങ​ല്ലൂ​രി​ൽ നി​ന്ന് മു​തു​ത​ല വ​രെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ റോ​ഡ് ഷോ​യി​ലും വി​വി​ധ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു.