നെല്ലിയാന്പതി ഫാമിൽ തണ്ണിമത്തൽ വിളവെടുപ്പ് തകൃതിയിൽ
Wednesday, March 27, 2024 6:12 AM IST
നെ​ല്ലി​യാ​മ്പ​തി: വേ​ന​ലി​ന്‍റെ ക​ടു​ത്ത ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്നു​കൊ​ണ്ട് ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പി​ന് തു​ട​ക്ക​മാ​യി.

ഗ​വ. ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ൽ ഹൈ​ടെ​ക് കൃ​ഷി രീ​തി​യി​ൽ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​ത്ത് ചെ​യ്ത ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ആ​രം​ഭി​ച്ച​ത്.

വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം കൃ​ഷി വ​കു​പ്പ് പാ​ല​ക്കാ​ട് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മി​നി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ഫാം ​സൂ​പ്ര​ണ്ട് പി. ​സാ​ജി​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​കീ​സ എ​ന്ന ഹൈ​ബ്രി​ഡ് ഇ​ന​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. 65 ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞു. ഓ​പ്പ​ൺ പ്രി​സി​ഷ​ൻ ഫാ​മിം​ഗ് രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​ത്.

കൃ​ഷി ഓ​ഫീ​സ​ർ ദേ​വി കീ​ർ​ത്ത​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ വ​സീം, നാ​രാ​യ​ണ​ൻ​കു​ട്ടി, മ​ഹേ​ഷ് എ​ന്നി​വ​രു​ടെ സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ട​ത്തി​ൽ അ​റു​ചാ​മി, പാ​ർ​വതി, കാ​സിം എ​ന്നീ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​കൃ​ഷി​യു​ടെ പൂ​ർ​ണ്ണ ചു​മ​ത​ല വ​ഹി​ച്ച​ത്.

ത​ണ്ണി​മ​ത്ത​ൻ ഉ​പ​യോ​ഗി​ച്ച് സ്ക്വാ​ഷ്, ജാം, ​ആ​ർ.​ടി.​ഡി. മു​ത​ലാ​യ മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി സെ​യി​ൽ​സ് കൗ​ണ്ട​റി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തും.

കൃ​ഷി ഓ​ഫീ​സ​ർ ദേ​വി കീ​ർ​ത്ത​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ മ​ഹേ​ഷ്, നാ​രാ​യ​ണ​ൻ കു​ട്ടി, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ മു​രു​ക​ൻ, പി.​ബാ​ബു, ആ​റു ചാ​മി എ​ന്നി​വ​രും ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ര​ജി​ത, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൃ​ഷി അ​സി​സ്റ്റ​ന്‍റ് വ​സീം ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു. ഹൈ​ടെ​ക് രീ​തി​യി​ൽ ഫാ​മി​ൽ ബ്രോ​ക്കോ​ളി, കോ​ളി ഫ്ല​വ​ർ, ത​ക്കാ​ളി, സ​ലാ​ഡ് കു​ക്കു​മ്പ​ർ, വി​വി​ധ ഇ​നം ചീ​ര​ക​ൾ, പ​ച്ച​മു​ള​ക് മു​ത​ലാ​യ​വ കൃ​ഷി ഇ​റ​ക്കി​യ​തി​ന്‍റെ തു​ട​ർ​ച്ച എ​ന്നോ​ണ​മാ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യും ഈ ​രീ​തി​യി​ൽ പ​രീ​ക്ഷി​ച്ച​ത്.

10-12 കിലോ വരെയുള്ള വിളവാണ് ലഭിച്ചത്.