ലീ​ഡ് കോ​ള​ജി​ൽ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ക്ല​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, March 27, 2024 6:12 AM IST
പാ​ല​ക്കാ​ട് : ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ൾ​ക്ക് ത​ട​യി​ടു​ന്ന​തി​നു വേ​ണ്ടി പാ​ല​ക്കാ​ട്, ധോ​ണി ലീ​ഡ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ക്ല​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

വൈ​കീ​ട്ട് 9.30ന് ​ജ​ന​മൈ​ത്രി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റും പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി​യു​മാ​യ എ.​അ​ബ്ദു​ൽ മു​നീ​ർ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​എം.​ഡി. സ​ത്യ​ജി​ത് ക്ലാ​സ് എ​ടു​ത്തു.

എ​എ​സ്ഐ ജ​ന​മൈ​ത്രി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റു​മു​ഖ​ൻ സം​സാ​രി​ച്ചു. സെ​ക്ക​ന്‍റ് ഇ​ൻ ക​മാ​ൻ​ഡ് 97 ബ​റ്റാ​ലി​യ​ൻ ആ​ർ​എ​എ​ഫ്, സി​ആ​ർ​പി​എ​ഫ്, ജി.​നാ​ഗ​രാ​ജം, ലീ​ഡ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​തോ​മ​സ് ജോ​ർ​ജ്, ലീ​ഡ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ക്ല​ബ്ബ് ഇ​ൻ ചാ​ർ​ജ് ഡോ.​സ്മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.