പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്തു
Thursday, March 28, 2024 1:04 AM IST
നെ​ന്മാ​റ: തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡു​ക​ൾ നെ​ന്മാ​റ മേ​ഖ​ല​യി​ലെ പൊ​തു​സ്ഥ​ല​ത്തെ പോ​സ്റ്റ​റു​ക​ൾ നീ​ക്കി. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട പ്ര​കാ​രം നെ​ന്മാ​റ മേ​ഖ​ല​യി​ലെ അ​ളു​വ​ശേരി ഭാ​ഗ​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥിക​ളു​ടെ പോ​സ്റ്റ​റു​ക​ളാ​ണ് ഇ​ല​ക്ഷ​ൻ ആ​ന്‍റി ഡി​ഫൈ​സ്മെ​ന്‍റ് സ്ക്വാ​ഡ് നീ​ക്കി​യ​ത്. അ​ളു​വ​ശേ​രി ജം​ഗ്ഷ​നി​ലെ റോ​ഡ​രി​കി​ലു​ള്ള പൊ​തു​കി​ണ​റി​ന്‍റെ മ​തി​ലി​ലാ​ണ് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ സ്ഥാ​നാ​ർ​ഥിക​ളു​ടെ പോ​സ്റ്റ​റു​ക​ളും ചി​ഹ്ന​ങ്ങ​ളും പ​തി​ച്ചി​രു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ് ഫോ​ട്ടോ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ പോ​സ്റ്റ​റു​ക​ൾ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ന​ന​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വൈ​ദ്യു​ത തൂ​ണു​ക​ളി​ൽ ഒ​ട്ടി​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ളും ചു​ണ്ണാ​മ്പ് ഉ​പ​യോ​ഗി​ച്ച് മാ​യി​ക്കു​ക​യും പ​റി​ച്ചു ക​ള​യാ​ൻ ക​ഴി​യു​ന്ന​വ പ​റി​ച്ചു മാ​റ്റു​ക​യും ചെ​യ്തു. പെ​രു​മാ​റ്റം ച​ട്ടം ലം​ഘി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​തി​നു​ള്ള ചെ​ല​വു​ക​ൾ സ്ഥാ​നാ​ർ​ഥിയു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സ്ക്വാ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.