ഹൈ​മാ​സ്റ്റ് ലൈറ്റ് തകരാറിൽ, ഇരുട്ടിലായി അണിക്കോട് ജംഗ്ഷൻ
Thursday, March 28, 2024 1:04 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​സ്ഥാ​ന കേ​ന്ദ്രമായ അ​ണി​ക്കോ​ട് നാ​ൽ​ക്ക​വ​ല ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് ലാ​മ്പ് അ​ണ​ഞ്ഞ് മാ​സ​ങ്ങ​ളാ​യും ‌മാറ്റി സ്ഥാപിക്കാത്തതിൽ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി ശ​ക്തമാകുന്നു.
നി​ല​വി​ൽ അ​ഞ്ച് ബ​ൾ​ബു​ക​ളി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് പ്ര​കാ​ശി​ക്കു​ന്ന​ത്.

ഈ ​സ്ഥ​ല​ത്ത് റോ​ഡ് മു​റി​ച്ച് ന​ട​ക്കു​ന്ന​തു പോ​ലും അ​പ​ക​ട മു​ന​മ്പി​ലാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​ക​ൽ സ​മ​യ​ത്ത് അ​ണി​ക്കോ​ട്ടി​ൽ ബ​സി​ടി​ച്ച് വൃ​ദ്ധ​ മ​ര​ണ​പ്പെ​ട്ട അ​പ​ക​ടം സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ട്. ഇ​തു കൂ​ടാ​തെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്.

ഗ്രാ​മീ​ണ മേഖലയിലെ ജം​ഗ്ഷ​നു​ക​ൾ പോ​ലും ഹൈ​മാ​സ്റ്റ് ലാ​മ്പു​ക​ളി​ൽ നി​റ​യു​ക​യാ​ണ്. എ​ന്നാ​ൽ താ​ലൂ​ക്ക് ആ​സ്ഥാ​നത്തെ ന​ഗ​ര​മ​ധ്യം ഇ​രു​ട്ടി​ലാ​ണു​ള്ള​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​യ​ശേ​ഷ​മേ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ശ്രദ്ധിക്കുകയുള്ളു എ​ന്ന​ത് യാ​ത്ര​ക്കാ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ്.