പില്ലൂർ ഡാമിലെ ജലനിരപ്പ് പരിശോധിച്ച് ഉദ്യോഗസ്ഥർ
Friday, March 29, 2024 1:13 AM IST
കോ​യ​മ്പ​ത്തൂ​ർ: ക​ടു​ത്ത വേ​ന​ലി​ൽ ജി​ല്ല​യി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ല്ലൂ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് പ​രി​ശോ​ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ.

ഡാ​മി​ൽ നി​ന്ന് ജ​ലം ര​ണ്ട് ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​ണ് ഡാം ​സ​ന്ദ​ർ​ശി​ച്ച​തെ​ന്നും ന​ഗ​ര​സ​ഭ മാ​നേ​ജിം​ഗ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ശി​വ​രാ​സു പ​റ​ഞ്ഞു.

കോ​യ​മ്പ​ത്തൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ദേ​ശ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കു​ടി​വെ​ള്ള സ്രോ​ത​സാ​ണ് പി​ല്ലൂ​ർ അ​ണ​ക്കെ​ട്ട്. നി​ല​വി​ൽ 62.5 അ​ടി ജ​ല​മാ​ണു​ള്ള​ത്.​അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ത്തേ​ക്ക് 19 പ​ദ്ധ​തി​ക​ളി​ലൂ​ടെ ജ​ല​വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൺ​സൂ​ണി​ൽ വേ​ണ്ട​ത്ര മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​പ്പ​ർ ഭ​വാ​നി അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചാ​ണ് ബി​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.

ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും അ​ധി​ക വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു​മാ​യി മു​നി​സി​പ്പാ​ലി​റ്റി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശി​വ​രാ​സു, കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മി​ഷ​ണ​ർ ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ, തി​രു​പ്പൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മി​ഷ​ണ​ർ പ​വ​ൻ​കു​മാ​ർ, കു​ടി​വെ​ള്ള ഡ്രെ​യി​നേ​ജ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.