വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Friday, March 29, 2024 1:13 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ കാ​ഞ്ഞി​ര​ത്ത് കൂ​ർ​ക്ക ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​യാ​ളെ ആ​ക്ര​മി​ച്ച് 17,000 ത്തോ​ളം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന് ഒ​ളി​വി​ൽ പോ​യ കേ​സി​ലെ പ്ര​തി പൊ​റ്റ​ശേ​രി കു​മ്പ​ളം​ചോ​ല, ഏ​ച്ച​ൻ​മാ​രെ സ​തീ​ഷ് എ​ന്ന കോ​ട്ട​ർ ഉ​ണ്ണി (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
2023 ഡി​സം​ബ​ർ എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കാ​ഞ്ഞി​ര​ത്ത് കൂർക്കക്ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​യാ​ളെ അ​ടി​ച്ചു പ​രി​ക്കേ​ല്പി​ക്കു​ക​യും പി​ന്നീ​ട് മു​ണ്ട​ക്കുന്നുവ​ച്ച് ഇ​യാ​ളി​ൽനി​ന്നും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 17000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ചെ​യ്ത് പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ആ​ർ. ബൈ​ജു,
സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ നാ​സ​ർ, സി​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​ജ​യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ റം​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.