x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴത്ത​ണ​ലി​ല്‍ ബി​ജു​ക്കു​ട്ട​ന്‍!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: April 16, 2026 11:14 AM IST | Updated: April 16, 2026 11:16 AM IST

മ​മ്മൂ​ട്ടി​യു​ടെ "പോ​ത്ത​ന്‍​വാ​വ'​യി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യു​ടെ കോ​മ​ഡി ട്രാ​ക്കി​ലെ​ത്തി​യ ന​ട​ന്‍ ബി​ജു​ക്കു​ട്ട​ന്‍റെ അ​ഭി​ന​യ​യാ​ത്ര​ക​ള്‍​ക്ക് "വാ​ഴ 2'ലെ ​വി​നാ​യ​കി​ന്‍റെ അ​ച്ഛ​ന്‍​വേ​ഷ ത്തി​ലൂ​ടെ വേ​റി​ട്ട വ​ഴി​ത്തി​രി​വ്. അ​മ്മ ന​ഷ്ട​മാ​യ മ​ക​നെ ജീ​വ​നാ​യി ക​ണ്ട്, അ​വ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ടാ​കു​ന്ന അ​ച്ഛ​ന്‍ ക​ഥാ​പാ​ത്ര​ത്തെ പ്രേ​ക്ഷ​ക​രൊ​ന്നാ​കെ ഹൃ​ദ​യ​ത്തോ​ടു ചേ​ര്‍​ക്കു​ന്നു.

സി​നി​മ തീ​ർ​ന്നി​ട്ടും മ​ന​സി​ല്‍​നി​ന്നു മ​ട​ങ്ങാ​തെ ഒ​ര​ച്ഛ​നും മ​ക​നും! സി​നി​മാ​ജീ​വി​തം ര​ണ്ടു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​മ്പോ​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി "വാ​ഴ 2'ലേ​ക്ക് എ​ത്തു​ക​യും അ​തി​ലെ ക​ഥാ​പാ​ത്രം ജ​ന​പ്രി​യ​മാ​വു​ക​യും ചെ​യ്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു ബി​ജു​ക്കു​ട്ട​ന്‍.

"ഇ​തു ചെ​യ്യു​മ്പോ​ള്‍ ഇ​ത്ര​മേ​ല്‍ സ്വീ​കാ​ര്യ​ത വി​ചാ​രി​ച്ചി​രു​ന്നി​ല്ല. വാ​ഴ​യി​ല്‍ അ​സീ​സും നോ​ബി​യും ന​സീ​റി​ക്ക​യു​മൊ​ക്കെ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ന​മു​ക്കു മു​ന്നി​ലു​ണ്ട്. അ​ത്ര​യൊ​ന്നും പ​റ്റി​യി​ല്ലെ​ങ്കി​ലും അ​വ​ര്‍​ക്കു കോ​ട്ടം​ത​ട്ടാ​ത്ത രീ​തി​യി​ല്‍ ചെ​യ്യാ​നാ​ക​ണം എ​ന്ന​താ​യി​രു​ന്നു പ്രാ​ര്‍​ഥ​ന. എ​ന്താ​യാ​ലും അ​തു വി​ജ​യം ക​ണ്ടു'- ബി​ജു​ക്കു​ട്ട​ന്‍ പ​റ​യു​ന്നു.

"വാ​ഴ 2' ലെ ​നി​ര്‍​ണാ​യ​ക വേ​ഷ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്..?

"വാ​ഴ 2' കാ​ണാ​ന്‍ കാ​ത്തി​രു​ന്ന സ​മ​യ​ത്താ​ണ് അ​തി​ലേ​ക്കു കാ​സ്റ്റ് ചെ​യ്ത​താ​യി നി​ര്‍​മാ​താ​വ് ഹാ​രീ​സ് ദേ​ശ​ത്തി​ന്‍റെ കോ​ള്‍ വ​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ സ​വി​ന്‍ സ​യും വി​ളി​ച്ചു. ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് അ​പ്പോ​ള്‍ ഒ​ന്നും ചോ​ദി​ച്ചി​ല്ല. സ്‌​ക്രീ​ന്‍ സ്‌​പേ​സ് കി​ട്ടി​യ​തു​ത​ന്നെ വ​ലി​യ സ​ന്തോ​ഷം. കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള കോ​മ​ഡി വേ​ഷ​മോ ര​ണ്ടോ മൂ​ന്നോ സീ​നു​ക​ളി​ല്‍ വ​ന്നു​പോ​കു​ന്ന സീ​രി​യ​സ് ക​ഥാ​പാ​ത്ര​മോ ആ​യി​രി​ക്കാം എ​ന്നു ക​രു​തി. ആ​ശി​ച്ചു കി​ട്ടി​യ വേ​ഷം കൈ​വി​ട്ടു പോ​ക​രു​ത​ല്ലോ. പി​റ്റേ​ന്നു ത​ന്നെ സ​വി​നെ കാ​ണാ​ന്‍ എ​റ​ണാ​കു​ള​ത്തെ​ത്തി!

അ​ച്ഛ​ന്‍​വേ​ഷ​മാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷം. പ​ക്ഷേ, ആ​ട് 3നു ​വേ​ണ്ടി താ​ടി​യെ​ടു​ത്താ​ല്‍ വാ​ഴ 2 ന​ഷ്ട​മാ​കു​മോ എ​ന്നു ടെ​ന്‍​ഷ​നാ​യി. പ​ക്ഷേ, ആ​ട് 3ല്‍ ​ആ​ദ്യം ഭൂ​ത​കാ​ല​മാ​ണു ഷൂ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും അ​തി​നു താ​ടി വേ​ണ​മെ​ന്നും പി​ന്നീ​ടു താ​ടി​യെ​ടു​ത്താ​ല്‍ മ​തി​യെ​ന്നും മി​ഥു​ൻ പ​റ​ഞ്ഞു. ആ​ദ്യ​ദി​വ​സം ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് എ​നി​ക്കു സ​മാ​ധാ​ന​മാ​യ​ത്.

വി​നാ​യ​കി​നൊ​പ്പ​മു​ള്ള സീ​നു​ക​ളി​ൽ യ​ഥാ​ര്‍​ഥ അ​ച്ഛ​നും മ​ക​നും പോ​ലെ...?

K-Rail Survey

ഞാ​നാ​ദ്യം സ​വി​നെ കാ​ണാ​ന്‍ ചെ​ന്ന​പ്പോ​ള്‍ ഇ​താ​ണു മ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​യാ​ള്‍ എ​ന്നു പ​റ​ഞ്ഞ് ഒ​രു ഫോ​ട്ടോ കാ​ണി​ച്ചു. അ​ന്നു വി​നാ​യ​കി​ന് നീ​ണ്ട താ​ടി​യു​ണ്ട്. കു​റ​ച്ചു​കൂ​ടി ത​ടി​യു​മു​ണ്ട്. ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ അ​ന്നു കാ​ര്യ​മാ​യ സാ​ദൃ​ശ്യം തോ​ന്നി​യി​ല്ല.

എ​യ​ര്‍​പോ​ര്‍​ട്ട് സീ​ന്‍ ആ​യ​പ്പോ​ഴേ​ക്കും വി​നാ​യ​കും താ​ടി ട്രിം ​ചെ​യ്ത​തോ​ടെ സാ​ദൃ​ശ്യം തോ​ന്നി​ത്തു​ട​ങ്ങി. ആ​ദ്യാ​വ​സാ​നം നോ​ക്കു​മ്പോ​ള്‍ ഈ ​കോം​ബോ​യി​ല്‍ ഒ​രു പൂ​ര്‍​ണ​ത​യു​ണ്ട്. മ​ക്ക​ളെ കാ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​ണ് അ​വ​രു​ടെ അ​ച്ഛ​ന്മാ​രെ കാ​സ്റ്റ് ചെ​യ്ത​ത്. വി​നാ​യ​കു​മാ​യി മു​ഖ​സാ​ദൃ​ശ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ ഇ​തി​ല്‍ ഞാ​ന്‍ വ​രി​ല്ലാ​യി​രു​ന്നു.

പു​തി​യ ജ​ന​റേ​ഷ​നൊ​പ്പ​മു​ള്ള അ​ഭി​ന​യം..?

സോ​ഷ്യ​ല്‍ മീ​ഡി​യ കാ​ണു​ന്നു. കു​ടും​ബ​ത്തോ​ടൊ​പ്പം പു​തി​യ സി​നി​മ​ക​ള്‍​ക്കു പോ​കു​ന്നു. അ​തി​നാ​ല്‍ സി​നി​മ​യി​ലെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ്യ​മു​ണ്ട്. അ​തി​നാ​ൽ പു​തു​ത​ല​മു​റ​യ്‌​ക്കൊ​പ്പം ഇ​ട​പ​ഴ​കു​ന്ന​തി​നു പ്ര​യാ​സ​മു​ണ്ടാ​യി​ല്ല. പ​ക്ഷേ, അ​വ​രു​ടെ ത​മാ​ശ​ക​ള്‍ വേ​റെ​യാ​ണ​ല്ലോ.

അ​തെ​ല്ലാം വി​പി​ന്‍​ദാ​സി​ന്‍റെ സ്‌​ക്രി​പ്റ്റി​ലു​ണ്ടാ​യി​രു​ന്നു. മ​ക​നു​മാ​യും അ​വ​ന്‍റെ കൂ​ട്ടു​കാ​രു​മാ​യും ന​ല്ല​രീ​തി​യി​ല്‍ ഇ​ട​പെ​ട്ടി​രു​ന്ന ഒ​ര​ച്ഛ​ന്‍ മ​രി​ച്ചാ​ല്‍ അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന വൈ​കാ​രി​ക പ്ര​യാ​സം കാ​ണി​ക​ള്‍​ക്കു ഫീ​ല്‍ ചെ​യ്യ​ണം. അ​ത്ര​മാ​ത്ര​മാ​ണ് സ​വി​ന്‍ എ​ന്നോ​ടു പ​റ​ഞ്ഞ​ത്.

യൂ​ത്ത് ഫെ​സ്റ്റി​വ​ല്‍ ദി​വ​സം പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മു​റി​യി​ല്‍ ടാ​ബ്ലോ വേ​ഷ​ത്തി​ല്‍ കു​ട്ടി​ക​ളും ഒ​പ്പം അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മു​ള്ള സീ​നി​ലാ​ണ് ഞ​ങ്ങ​ളു​ടെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച. ബ്രേ​ക്ക് സ​മ​യ​ത്ത് വി​നാ​യ​ക് ഉ​ള്‍​പ്പ​ടെ ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കു​വ​ന്നു പ​രി​ച​യ​പ്പെ​ട്ടു. പി​ന്നീ​ടാ​യി​രു​ന്നു വീ​ട്ടി​ലെ സീ​നു​ക​ള്‍. എ​ല്ലാ​വ​രും റീ​ല്‍​സി​ലൂ​ടെ വ​ന്ന​വ​ര്‍. മ​ക​ള്‍​ക്കൊ​പ്പ​മു​ള്ള എ​ന്‍റെ ഡാ​ന്‍​സ് റീ​ല്‍​സ് അ​വ​ര്‍​ക്കും പ​രി​ചി​തം.

"അ​ച്ഛ​നെ​ക്കൂ​ടി ഒ​ന്ന് കെ​ട്ടി​പ്പി​ടി​ക്കെ​ടാ' സീ​നി​ല്‍ ശ​രി​ക്കും ഇ​മോ​ഷ​ണ​ലാ​യോ..‍?

അ​തു ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ ഇ​താ​യി​രി​ക്കും വി​നാ​യ​കു​മാ​യു​ള്ള അ​വ​സാ​ന സീ​ന്‍ എ​ന്നോ ഞ​ങ്ങ​ളു​ടെ അ​വ​സാ​ന കെ​ട്ടി​പ്പി​ടി​ത്ത​മാ​ണെ​ന്നോ അ​റി​യി​ല്ലാ​യി​രു​ന്നു. അ​ന്ന് അ​ത് എ​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ ഞാ​ന​ത് ഓ​വ​റാ​ക്കി​യേ​നെ. മ​ക​ന്‍ യു​കെ​യി​ലേ​ക്കു പോ​കു​ന്ന​തി​ന്‍റെ ഒ​രു സ​ങ്ക​ട​മു​ണ്ട് എ​ന്നു മാ​ത്ര​മാ​ണു പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ ​സീ​ന്‍ ഏ​റെ കൂ​ളാ​യി ചെ​യ്തു.

ക​ണ്ണ​ന്‍ സാ​ഗ​റി​നൊ​പ്പ​മു​ള്ള സീ​നും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ല്ലോ..?

എ​ന്നേ​ക്കാ​ള്‍ മു​ന്നേ മി​മി​ക്രി​യി​ലെ​ത്തി പ്ര​തി​ഭ തെ​ളി​യി​ച്ച ക​ലാ​കാ​ര​ന്‍. സി​നി​മ​യി​ല്‍ ഇ​ടം കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​വും ഞാ​നു​മൊ​ക്കെ സ്റ്റേ​ജു​ക​ളി​ല്‍ പെ​ണ്‍​വേ​ഷ​മു​ള്‍​പ്പെ​ടെ ചെ​യ്ത​ത്. ഈ ​സി​നി​മ​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​നും ന​ല്ല വേ​ഷം കി​ട്ടി​യ​തി​ല്‍ വ​ലി​യ സ​ന്തോ​ഷം. അ​ദ്ദേ​ഹം സെ​റ്റി​ലെ​ത്തി മു​ടി വെ​ട്ടി ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു ക​ട​ന്ന് ആ ​വേ​ഷം ന​മ്മ​ള്‍ ഉ​ദ്ദേ​ശി​ച്ച​തി​ലും ഗം​ഭീ​ര​മാ​ക്കി. ന​ല്ല ഗാം​ഭീ​ര്യ​മു​ള്ള ബേ​സ് ശ​ബ്ദ​മാ​ണ്. ഇ​തി​ലൂ​ടെ അ​തും സി​നി​മ​യി​ലു​മെ​ത്തി.

ജോ​ര്‍​ജി​യ​യി​ലെ ഷൂ​ട്ടിം​ഗ്..?

ജോ​ര്‍​ജി​യ​യി​ല്‍ ഒ​ന്നു ര​ണ്ടു ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷ​മു​ള്ള ഷോ​ട്ടാ​ണ് എ​ടു​ക്കു​ക​യെ​ന്ന് അ​പ്പോ​ള്‍ അ​റി​യി​ല്ലാ​യി​രു​ന്നു. അ​ച്ഛ​ന്‍ മ​ക​നെ കാ​ണാ​ന്‍ പോ​കു​ന്ന​തോ മ​റ്റോ ആ​യി​രി​ക്കു​മെ​ന്നു വി​ചാ​രി​ച്ചു. വി​നാ​യ​കി​ന്‍റെ ചി​ന്ത​ക​ളി​ലേ​ക്ക് അ​ച്ഛ​ന്‍ ക​ട​ന്നു​വ​രു​ന്ന​തും അ​വ​ന്‍ അ​ച്ഛ​ന്‍റെ മ​ടി​യി​ല്‍ കി​ട​ക്കു​ന്ന​തു​മാ​യ ഷോ​ട്ടാ​ണ് അ​വി​ടെ ചി​ത്രീ​ക​രി​ച്ച​ത്.

കോ​മ​ഡി പ​തി​വാ​യ​പ്പോ​ള്‍ സീ​രി​യ​സ് വേ​ഷ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടോ..?

നേ​ര​ത്തേ മു​ത​ല്‍ അ​ത്ത​രം ആ​ഗ്ര​ഹ​മു​ണ്ട്. അ​തൊ​ന്നും ന​മ്മു​ടെ ഇ​ഷ്ട​ത്തി​നു കി​ട്ടി​ല്ല​ല്ലോ. ആ​രോ​ടെ​ങ്കി​ലും ചോ​ദി​ച്ചാ​ല്‍ ന​ട​ക്കി​ല്ലെ​ന്നും അ​റി​യാം. അ​ത്ത​രം വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​വു​ണ്ടെ​ന്നു പ​ല എ​ഴു​ത്തു​കാ​രും സം​വി​ധാ​യ​ക​രും പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. പ​ക്ഷേ, എ​ഴു​തി​വ​രു​മ്പോ​ള്‍ വേ​റെ ആ​ളെ​യാ​വും അ​വ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ല്ലാം ഭാ​ഗ്യ​വും സ​മ​യ​വു​മാ​ണ്.

"എ​ആ​ര്‍​എ​മ്മി'​ല്‍ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​യി​രു​ന്ന​ല്ലോ..‍?

ഇ​തി​നു​മു​മ്പ് വേ​റി​ട്ട വേ​ഷം ചെ​യ്ത​ത് അ​തി​ല്‍ മാ​ത്ര​മാ​ണ്. നാ​യി​ക​യു​ടെ വീ​ട്ടി​ലെ കാ​ര്യ​സ്ഥ​വേ​ഷം. ഒ​രു നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ കെ​ണി​യി​ല്‍​പ്പെ​ടു​ന്ന നാ​യ​ക​നെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന കു​ട്ട​പ്പ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം. ഇ​ത്ര​യും വൈ​കാ​രി​ക സ്പ​ര്‍​ശ​മി​ല്ലെ​ങ്കി​ലും അ​തും ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

കോ​മ​ഡി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഏ​തു വേ​ഷ​വും അ​നാ​യാ​സ​മെ​ന്നു പ​റ​യാ​റു​ണ്ട്..?

അ​ങ്ങ​നെ​യൊ​ക്കെ പ​റ​യും. പ​ക്ഷേ, ഒ​ന്നും അ​നാ​യാ​സ​മ​ല്ല. ന​മ്മു​ടേ​താ​യ പ്ര​യ​ത്‌​ന​മു​ണ്ട്. ടൈ​മിം​ഗി​ല്‍ ചി​രി​പ്പി​ക്കു​ക​യാ​ണു കോ​മ​ഡി​യി​ല്‍. ടൈ​മിം​ഗി​ലു​ള്ള ഭാ​വ​പ്ര​ക​ട​ന​ങ്ങ​ള്‍ സീ​രി​യ​സ് വേ​ഷ​ങ്ങ​ള്‍​ക്കും വേ​ണ​മ​ല്ലോ. ര​ണ്ടും അ​ഭി​ന​യം ത​ന്നെ​യാ​ണ്.

ആ​ട് 3, വാ​ഴ 2 - അ​ടു​ത്ത​ടു​ത്തു ര​ണ്ട് സൂ​പ്പ​ര്‍ ഹി​റ്റു​ക​ള്‍..?

ര​ണ്ടും അ​ടു​ത്ത​ടു​ത്തു റി​ലീ​സാ​യ​തി​ലൂ​ടെ അ​ഭി​ന​യ​ത്തി​ന്‍റെ ര​ണ്ടു ത​ല​ങ്ങ​ളും-​ത​മാ​ശ​യും ട്രാ​ജ​ഡി​യും-​പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യ​തി​ല്‍ സ​ന്തോ​ഷം. "ആ​ട്' യൂ​ണി​വേ​ഴ്‌​സ​ലി​ന്‍റെ ഭാ​ഗ​മാ​ണ​ല്ലോ ഞാ​നും. ഫെ​സ്റ്റി​വ​ല്‍ മൂ​ഡി​ല്‍ ആ​സ്വ​ദി​ച്ച ആ​ട് 3 പോ​ലെ വാ​ഴ 2 ഉം 100 ​കോ​ടി ക​ട​ന്നു. ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ള്‍ ന​മ്മു​ടെ ക​ഴി​വി​ന​പ്പു​റം ഭാ​ഗ്യം ത​ന്നെ​യാ​ണ്.

ഇ​നി ഏ​തു​ത​രം വേ​ഷ​ങ്ങ​ള്‍..‍?

വാ​ഴ 2നു​ശേ​ഷം ര​ണ്ടു മൂ​ന്നു സി​നി​മ​ക​ളി​ലേ​ക്കു വി​ളി​ച്ചു. തു​ട​ര്‍​ന്നും ജ​ന​പ്രി​യ കോ​മ​ഡി വേ​ഷ​ങ്ങ​ള്‍ ചെ​യ്യും. നെ​ഗ​റ്റീ​വ് വേ​ഷ​ങ്ങ​ളും താ​ത്പ​ര്യ​മു​ണ്ട്. ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​യ "ക​റ​ക്ക'​മാ​ണ് അ​ടു​ത്ത റി​ലീ​സ്. സം​വി​ധാ​നം സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ന്‍. ഒ​രു ഗ്രൂ​പ്പ് പ്രേ​ത​ങ്ങ​ളു​ടെ ക​ഥ​യാ​ണു പ​റ​യു​ന്ന​ത്. കോ​മ​ഡി​യും ഹൊ​റ​റും ചേ​ര്‍​ന്ന അ​വ​ത​ര​ണം. കാ​ര്യ​ഗൗ​ര​വ​മു​ള്ള ത​മാ​ശ​ക​ള്‍ പ​റ​യു​ന്ന, കു​റ​ച്ചു പ്രാ​യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് എ​ന്‍റേ​ത്.

പ​ട​ക്ക​ത്തി​നു തീ ​കൊ​ളു​ത്തി​യ​ശേ​ഷം ഓ​ടി​മാ​റു​ന്ന​തി​നി​ടെ വി​നാ​യ​കി​ന്‍റെ അ​ച്ഛ​ന്‍ റോ​ഡി​ലേ​ക്കു വീ​ഴു​ന്ന സീ​ന്‍. വി​ഷു​ക്കാ​ല​ത്തു വൈ​റ​ലാ​കാ​റു​ള്ള യൂ​ട്യൂ​ബ് വീ​ഡി​യോ​യു​ടെ വേ​റി​ട്ട പു​ന​രാ​വി​ഷ്‌​കാ​രം..?

K-Rail Survey

ആ ​വൈ​റ​ല്‍ വീ​ഡി​യോ ന​മ്മ​ളെ​ല്ലാ​വ​രും പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ള്ള​താ​ണ്. വീ​ഡി​യോ​യി​ലെ ചേ​ട്ട​ന്‍ ഒ​റി​ജി​ന​ലാ​യി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പ​ട​ക്കം പൊ​ട്ടു​മെ​ന്നു പേ​ടി​ച്ച് ഓ​ടി റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തു ചെ​യ്യാ​നാ​ണ് എ​ന്നോ​ടു പ​റ​ഞ്ഞ​ത്. അ​ച്ഛ​ന്‍ വീ​ഴു​ന്ന​തു​ക​ണ്ട് മ​ക​ന്‍ വി​ഷ​മി​ച്ചു ക​ര​ഞ്ഞ് ഓ​ടി​വ​രു​ന്ന​തും കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തു​മൊ​ക്കെ​യാ​ണ് തു​ട​ര്‍​ന്നു ചെ​യ്ത​ത്.

അ​തൊ​ന്നും വൈ​റ​ല്‍ വീ​ഡി​യോ​യി​ല്‍ ഇ​ല്ല. മ​ക​ന് അ​ത്ര​യും സ്‌​നേ​ഹം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​പ്പോ​ഴാ​ണ് അ​ച്ഛ​ന​റി​ഞ്ഞ​ത്. ആ ​സീ​നെ​ടു​ത്ത ദി​വ​സം മാ​ത്ര​മാ​ണ് ആ ​കു​ട്ടി സെ​റ്റി​ല്‍ വ​ന്ന​ത്. വി​നാ​യ​കി​നോ​ടു തോ​ന്നി​യ അ​ടു​പ്പം വാ​സ്ത​വ​ത്തി​ല്‍ അ​പ്പോ​ള്‍ അ​വ​നോ​ടു തോ​ന്നി​യി​ല്ല.

K-Rail Survey

പ​ക്ഷേ, സ്‌​ക്രീ​നി​ല്‍ വ​ന്ന​പ്പോ​ള്‍ എ​ന്നെ വൈ​കാ​രി​ക​മാ​യി ഏ​റെ സ്പ​ര്‍​ശി​ച്ച​ത് ആ ​സീ​നാ​ണ്. അ​ച്ഛ​നെ​ക്കു​റി​ക്കു​റി​ച്ചു​ള്ള മ​ക​ന്‍റെ ഓ​ര്‍​മ​ക​ളി​ലേ​ക്ക് ആ ​സീ​ന്‍ കൃ​ത്യ​മാ​യി പ്ലേ​സ് ചെ​യ്ത​തു സം​വി​ധാ​യ​ക​ന്‍റെ​യും തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ​യും എ​ഡി​റ്റ​റു​ടെ​യു​മൊ​ക്കെ മി​ക​വാ​ണ്. ആ ​സ​ന്ദ​ര്‍​ഭ​ത്തി​ലെ ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​റും ന​മ്മ​ളെ അ​തി​ലേ​ക്കു ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്നു.

Tags : bijukuttan starchat vaazha 2

Recent News

Corehub Up