x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് വി.​ഡി. സ​ർ​ക്കാ​രി​ന്‍റെ ച​രി​ത്ര പ്ര​ഖ്യാ​പ​നം, ഇ​തേ​വ​രെ ആ​രും ചെ​വി​ക്കൊ​ള്ളാ​തി​രു​ന്ന ആ​വ​ശ്യം: ആ​ന്‍റോ ജോ​സ​ഫ്


Published: June 19, 2026 02:27 PM IST | Updated: June 19, 2026 02:27 PM IST

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ വി.​ഡി. സ​തീ​ശ​ന് ന​ന്ദി പ​റ​ഞ്ഞ് നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സി​നി​മാ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സി​നി​മ​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന​ത് കാ​ല​ങ്ങ​ളാ​യി സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും ​ആ​ന്‍റോ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

‘‘ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സി​നി​മാ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യും ധ​ന​കാ​ര്യ​മ​ന്ത്രി​യു​മാ​യ വി.​ഡി.​സ​തീ​ശ​നും സി​നി​മാ​മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥി​നും ന​ന്ദി​യോ​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ.

സി​നി​മ​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന​ത് കാ​ല​ങ്ങ​ളാ​യി സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു. പ​ക്ഷേ ആ​രും ഇ​തേ​വ​രെ അ​ത് ചെ​വി​ക്കൊ​ണ്ടി​രു​ന്നി​ല്ല.

പ​ക്ഷേ പു​തു​യു​ഗ കേ​ര​ളം ല​ക്ഷ്യ​മി​ടു​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ആ​ദ്യ ബ​ജ​റ്റി​ൽ ത​ന്നെ ആ ​ച​രി​ത്ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്നു. 
 
വ്യ​വ​സാ​യ പ​ദ​വി കി​ട്ടു​ന്ന​തോ​ടെ സി​നി​മ​യു​ടെ സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും വ​ള​ർ​ച്ച​യ്ക്കു​ള്ള ക​ള​മൊ​രു​ങ്ങും. ന​ഷ്ട​ക്ക​ണ​ക്കു​ക​ളി​ൽ ഉ​ഴ​ലു​ന്ന ച​ല​ച്ചി​ത്ര​രം​ഗ​ത്തി​ന് ജീ​വ​ശ്വാ​സം കി​ട്ടും. ഈ ​ചു​വ​ടു​വ​യ്പ് കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടി​യാ​യി​രു​ന്നു. ആ​യി​ര​ങ്ങ​ൾ​ക്ക് അ​ന്ന​മേ​കു​ന്ന ഒ​രു വ​ലി​യ തൊ​ഴി​ലി​ട​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചു​വെ​ന്ന​ത് നി​സാ​ര​കാ​ര്യ​മ​ല്ല.

അ​തു​പോ​ലെ​ത​ന്നെ മ​ല​യാ​ള​സി​നി​മ​യു​ടെ പി​താ​മ​ഹ​ൻ ശ്രീ. ​ജെ.​സി.​ഡാ​നി​യേ​ലി​ന്‍റെ പേ​രി​ൽ കൊ​ച്ചി​യി​ൽ ഫി​ലിം സി​റ്റി​ക്കാ​യി 100 കോ​ടി വ​ക​യി​രു​ത്തി​യ തീ​രു​മാ​ന​വും സി​നി​മാ​മേ​ഖ​ല​യോ​ട് ഈ ​സ​ർ​ക്കാ​രി​നു​ള്ള ക​രു​ത​ലി​ന്റെ മ​റ്റൊ​രു അ​ട​യാ​ള​മാ​ണ്. 

ന​മ്മു​ടെ സി​നി​മ​ക​ളൊ​രു​ക്കാ​ൻ മ​റ്റ് നാ​ടു​ക​ൾ തേ​ടി​പ്പോ​കേ​ണ്ട അ​വ​സ്ഥ ഇ​തോ​ടെ അ​വ​സാ​നി​ക്കും. ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് സ്ഥി​ര​മാ​യ വേ​ദി​യും, ദേ​ശീ​യ രാ​ജ്യാ​ന്ത​ര സി​നി​മാ നി​ർ​മാ​ണ​ത്തെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള അ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ആ​ന്‍റി പൈ​റ​സി സെ​ൽ രൂ​പീ​ക​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും ആ​ർ​ജ​വ​വും ചെ​റു​ത​ല്ല. സി​നി​മ​യെ കൈ​വെ​ള്ള​യി​ലെ​ന്നോ​ണം കാ​ത്ത സ​ർ​ക്കാ​രി​ന് ഒ​രി​ക്ക​ൽ​കൂ​ടി ക​ട​പ്പാ​ട്,സ്നേ​ഹം.’’ ആ​ന്‍റോ ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ൾ.

Tags : buget vd satheeshan anto joseph cinema

Recent News

Corehub Up