x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​ഐ 6 ഉ​റ​പ്പി​ച്ച് സം​വി​ധാ​യ​ക​ൻ കെ. ​മ​ധു


Published: March 28, 2026 12:39 PM IST | Updated: March 28, 2026 12:39 PM IST

മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​യാ​യ സി​ബി​ഐ​യു​ടെ ആ​റാം ഭാ​ഗം ഉ​ട​ൻ വ​രു​മെ​ന്ന് സം​വി​ധാ​യ​ക​ൻ കെ. ​മ​ധു സ്ഥി​രീ​ക​രി​ച്ചു. എ​സ്.​എ​ൻ. സ്വാ​മി​യു​ടെ തി​ര​ക്ക​ഥ​യി​ലു​ള്ള ഈ ​പ​ര​മ്പ​ര​യ്ക്ക് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്.

മ​ല​യാ​ള സി​നി​മ​യു​ടെ സ്വ​ന്തം ജ​യിം​സ് ബോ​ണ്ട് ആ​രെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​രു​ത്ത​ര​മേ കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ളു. സേ​തു​രാ​മ​യ്യ​ർ. സി​ബി​ഐ ഫ്രാ‍​ഞ്ചൈ​സി​ക​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ നി​റ​ഞ്ഞാ​ടി​യ ഈ ​വേ​ഷ​ത്തി​ന് ഇ​ന്നും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്.

അ​യ്യ​രു​ടെ മു​ഖ്യ ആ​യു​ധം കൂ​ര്‍​മ ബു​ദ്ധി​യാ​ണ്. ആ ​ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് ഏ​റെ ര​സ​ക​ര​മാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യ​ത് അ​ഞ്ച് സി​നി​മ​ക​ളാ​ണ്. മ​ല​യാ​ള​ത്തി​ല്‍ കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ളു​ടെ ത​ല​വ​ര ത​ന്നെ മാ​റ്റി​മ​റി​ച്ച സി​നി​മ​യു​ടെ ആ​റാം ഭാ​ഗം വ​രു​ന്നു​വെ​ന്ന വി​വ​രം ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ഈ ​ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ കെ. ​മ​ധു.

സി​ബി​ഐ 6 ഉ​ട​നെ വ​രു​മെ​ന്നാ​ണ് കെ. ​മ​ധു ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് കൊ​ണ്ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. "സി​ബി​ഐ​യു​ടെ അ​ഞ്ച് ഭാ​ഗ​ങ്ങ​ളും ക​ണ്ട​വ​രാ​ണോ നി​ങ്ങ​ൾ. ഉ​റ​പ്പാ​ണേ. നാ​ളെ മാ​റ്റി പ​റ​യ​രു​ത്. അ​ഞ്ച് ഭാ​ഗ​വും ഇ​ഷ്ട​പ്പെ​ട്ടോ. ആ​റാം ഭാ​ഗം കാ​ണ​ണ​മോ. എ​ന്നാ​ൽ, ഉ​ട​നെ വ​രും. സി​നി​മ ഉ​ട​നെ പ്ര​തീ​ക്ഷി​ക്കാം' എ​ന്നാ​യി​രു​ന്നു കെ. ​മ​ധു​വി​ന്‍റെ വാ​ക്കു​ക​ൾ. പി​ന്നാ​ലെ ഏ​റെ ആ​വേ​ശ​ത്തി​ലാ​ണ് സി​നി​മാ​സ്വാ​ദ​ക​ർ.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻപാണ് സി​ബി​ഐ 6 വ​രു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ വ​ന്നി​രു​ന്നി​ല്ല. "ദി ​പ്രീ​സ്റ്റ്', "രേ​ഖാ​ചി​ത്രം' എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ജോ​ഫി​ൻ ടി. ​ചാ​ക്കോ ആ​കും സം​വി​ധാ​യ​ക​നാ​കു​ക എ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രും​ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​രു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

എ​സ്.​എ​ൻ. സ്വാ​മി​യു​ടെ തി​ര​ക്ക​ഥ​യി​ൽ കെ. ​മ​ധു സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ളാ​ണ് സി​ബി​ഐ സീ​രീ​സു​ക​ൾ. 1988ൽ ​ആ​യി​രു​ന്നു ആ​ദ്യ സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. കോ​ളി​ള​ക്കം ഉ​ണ്ടാ​ക്കി​യ ഓ​മ​ന കൊ​ല​ക്കേ​സു​മാ​യെ​ത്തി​യ സി​നി​മ ക​ണ്ട് മ​ല​യാ​ളി ഞെ​ട്ടി. തൊ​ട്ട​ടു​ത്ത വ​ർ​ഷം സി​നി​മാ​ന​ടി​യു​ടെ കൊ​ല​പാ​ത​ക ക​ഥ പ​റ​ഞ്ഞ് ജാ​ഗ്ര​ത എ​ത്തി.

അ​ഞ്ചു കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ഒ​ന്ന് ചെ​യ്ത​ത് താ​ന​ല്ലെ​ന്ന പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു 2004ലെ ​സേ​തു​രാ​മ​യ്യ​ർ സി​ബി​ഐ​ക്ക് ആ​ധാ​രം. 2005ൽ ​നേ​ര​റി​യാ​ൻ സി​ബി​ഐ. ഒ​രു സ്ത്രീ​യെ പ്ര​തി സ്ഥാ​ന​ത്ത് നി​ർ​ത്തി​യ നാ​ലാം ക​ഥ​യും പ്രേ​ക്ഷ​ക​ർ കൈ​യ​ടി​യോ​ടെ വ​ര​വേ​റ്റു.

17 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം അ​യ്യ​ർ അ​ഞ്ചാം വ​ര​വും ന​ട​ത്തി. വ​ൻ പ്ര​തീ​ക്ഷ​യോ​ടെ ആ​ണ് ഈ ​ചി​ത്രം റി​ലീ​സ് ചെ​യ്ത​തെ​ങ്കി​ലും വേ​ണ്ട​ത്ര പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Tags : K. Madhu CBI 6 Director

Recent News

Corehub Up