x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ഷ​യു​ടെ സ്ഥാ​ന​ത്ത് ഞാ​നാ​ണെ​ങ്കി​ൽ അ​തൊ​ക്കെ ഒ​ഴി​വാ​ക്കും: വി​മ​ർ​ശി​ച്ച് അം​ബി​ക

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 17, 2026 08:26 AM IST | Updated: September 17, 2026 08:26 AM IST

അംബിക, തൃഷയും വിജയ്‌യും

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യും ന​ടി തൃ​ഷ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് ഇ​ട​പെ​ടു​ന്ന​തും തു​ട​ങ്ങി​യ ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി അം​ബി​ക.

വി​ജ​യ് ഇ​പ്പോ​ൾ ത​മി​ഴ​ക​ത്തെ ഒ​രു പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും ആ ​സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ​യും രാ​ഷ്ട്രീ​യ ഭാ​വി​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു​മാ​ണ് അം​ബി​ക പ​റ​യു​ന്ന​ത്. ഞാ​ൻ തൃ​ഷ​യു​ടെ സ്ഥാ​ന​ത്താ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​ര​ടി പി​ന്നോ​ട്ട് മാ​റി അ​ദ്ദേ​ഹ​ത്തി​ന് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ച്ചേ​നെ​യെ​ന്നും അം​ബി​ക പ​റ​ഞ്ഞു.

റെ​ഡ് പി​ക്സ് 24*7 എ​ന്ന ത​മി​ഴ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ജ​യ്-​തൃ​ഷ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് അം​ബി​ക തു​റ​ന്നു​പ​റ​ഞ്ഞ​ത്.

‘‘ഇ​ൻ​ഡ​സ്ട്രി​യി​ൽ ഉ​ള്ള​വ​ർ ത​മ്മി​ൽ ന​ല്ല സൗ​ഹൃ​ദ​മു​ള്ള ആ​ളു​ക​ളു​ണ്ട്. എ​നി​ക്കും പു​രു​ഷ സു​ഹൃ​ത്തു​ക്ക​ളു​ണ്ട്, ഇ​ന്ന​ത്തെ ത​ല​മു​റി​യി​ൽ​പെ​ട്ട കു​ട്ടി​ക​ളും അ​തി​ലു​ണ്ട്. 

ര​ണ്ടു​പേ​ർ ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സൗ​ഹൃ​ദ​മു​ണ്ടെ​ങ്കി​ൽ, അ​തി​ൽ ഒ​രാ​ൾ ജീ​വി​ത​ത്തി​ൽ വ​ലി​യൊ​രു പ​ദ​വി​യി​ൽ എ​ത്തു​മ്പോ​ൾ ആ ​സൗ​ഹൃ​ദം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നോ, അ​തി​ന് വേ​റെ നി​റം ന​ൽ​ക​ണ​മെ​ന്നോ ഞാ​ൻ പ​റ​യി​ല്ല.

ഇ​പ്പോ​ൾ ല​ണ്ട​നി​ൽ അ​വ​ർ ഒ​രു​മി​ച്ചു​പോ​യെ​ന്ന് പ​റ​യു​ന്നു. തൃ​ഷ അ​വി​ടെ ഒ​രു തെ​ലു​ങ്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​യ​താ​ണെ​ന്ന് കേ​ൾ​ക്കു​ന്നു, രാ​ധി​ക​യും അ​തി​ലൊ​രു വേ​ഷം ചെ​യ്യു​ന്നു​ണ്ട്. അ​വ​ർ എ​വി​ടെ​പ്പോ​യി എ​ന്തൊ​ക്കെ ചെ​യ്താ​ൽ അ​തി​ൽ ന​മു​ക്കെ​ന്തു കാ​ര്യം.

എ​ന്നി​രു​ന്നാ​ലും സൗ​ഹൃ​ദ​ത്തി​നും ഒ​രു​മാ​നം കൊ​ടു​ക്ക​ണം. വ്യ​ക്തി​പ​ര​മാ​യി ഞാ​ൻ അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ പെ​രു​മാ​റും എ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കും.​ഇ​ത് ഞാ​ൻ പ​റ​യു​ന്ന​ത് എ​ന്‍റെ മാ​ത്രം അ​ഭി​പ്രാ​യ​മാ​ണ്. എ​നി​ക്ക് ആ​രോ​ടെ​ങ്കി​ലും അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ടാ​വു​ക​യും, ആ ​വ്യ​ക്തി സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ന്നൊ​രു സ്ഥാ​ന​ത്തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ക​രു​തു​ക. 

ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു ന​ട​ക്കു​ന്ന​ത് ആ ​സു​ഹൃ​ത്തി​ന് അ​നാ​വ​ശ്യ​മാ​യ ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ക​യോ നെ​ഗ​റ്റീ​വ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ക​ണ്ടാ​ൽ, ഞാ​ൻ ആ ​സ​ദ​സു​ക​ളി​ൽ നി​ന്നും മാ​റി​നി​ൽ​ക്കും.

ആ ​സൗ​ഹൃ​ദ​ത്തി​ന് ശ​രി​യാ​യ മൂ​ല്യം ക​ൽ​പ്പി​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം ഞാ​ൻ. ഇ​പ്പോ​ൾ ഒ​രേ​പോ​ലു​ള്ള വ​സ്ത്രം ധ​രി​ച്ച് ച​ട​ങ്ങു​ക​ൾ​ക്ക് പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ല​ണ്ട​നി​ൽ പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​മൊ​ക്കെ സം​സാ​രി​ക്കു​മ്പോ​ൾ ആ ​സ്ഥാ​ന​ത്ത് ഞാ​നാ​യി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ പേ​രി​ൽ അ​വി​ടെ​യൊ​രു നെ​ഗ​റ്റി​വ് അ​യാ​ൾ​ക്ക് വ​രു​മെ​ങ്കി​ൽ ആ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ഞാ​ൻ ഒ​ഴി​വാ​ക്കും. അ​താ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം.

ഇ​ങ്ങ​നെ​യാ​കു​മ്പോ​ൾ ആ​ളു​ക​ളു​ടെ മ​ന​സ്സി​ലും വി​ഷ​മം ഉ​ണ്ടാ​കും. അ​തു​കൊ​ണ്ട് ആ ​സൗ​ഹൃ​ദ​ത്തി​ന് യ​ഥാ​ർ​ഥ​ത്തി​ൽ മൂ​ല്യം ന​ൽ​കി ന​മ്മ​ളും കു​റ​ച്ച് ജാ​ഗ്ര​ത​യോ​ടെ പെ​രു​മാ​റ​ണം.

പി​ന്നെ, കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത ആ​രെ​ങ്കി​ലും ഉ​ണ്ടോ? 98 ശ​ത​മാ​നം ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തി​ലും എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ കാ​ണും. അ​തി​നെ​യൊ​ക്കെ വീ​ണ്ടും വീ​ണ്ടും വ​ലി​ച്ച് പു​റ​ത്തി​ട്ട് ആ​ഘോ​ഷി​ക്കു​ന്ന​ത് തെ​റ്റാ​ണ്. കു​ടും​ബ​ത്തെ​യും ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ​യും ന​മ്മ​ൾ ബ​ഹു​മാ​നി​ക്ക​ണം.

എ​ന്നു​വ​ച്ച്, മ​റ്റൊ​രാ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ൽ ക​യ​റി ചോ​ദ്യം ചോ​ദി​ക്കാ​ൻ ഞാ​ൻ ആ​ള​ല്ല. പ​ണ്ട് 'യെ​ല്ലോ ജേ​ണ​ലി​സം' എ​ന്നൊ​ക്കെ​യാ​ണ് ഇ​തി​നെ വി​ളി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്നി​പ്പോ​ൾ ചി​ല യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളും മാ​ധ്യ​മ​ങ്ങ​ളും ചെ​യ്യു​ന്ന​ത് വെ​റും 'പ​ച്ച​പ്പ​ച്ച​യാ​യ' അ​ശ്ലീ​ല പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്ക് അ​റു​തി​വ​രു​ത്താ​ൻ ന​മ്മ​ൾ ഒ​രു 'റെ​ഡ് അ​ല​ർ​ട്ട്' കൊ​ടു​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.’ അംബിക പറഞ്ഞു.

Tags : Trisha vijay ambika criticizes

Recent News

Corehub Up