x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നി​യ​ന്‍റെ സം​സ്കാ​രം ക​ഴി​ഞ്ഞ് നേ​രെ വ​ന്ന് അ​ഭി​ന​യി​ച്ച​ത് കോ​മ​ഡി സീ​നി​ൽ: ഉ​ർ​വ​ശി​യെ​ക്കു​റി​ച്ച് ജ​യ​റാം  


Published: May 22, 2026 12:40 PM IST | Updated: May 22, 2026 12:40 PM IST

ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ ഉ​ർ​വ​ശി പു​ല​ർ​ത്തു​ന്ന ആ​ത്മാ​ർ​ഥ​ത​യെ​ക്കു​റി​ച്ച് ന​ട​ൻ ജ​യറാം ​പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

പ​രി​മ​ള ആ​ൻ​ഡ് കോ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​യാ​നി​ട​യാ​യ ഉ​ർ​വ​ശി ചി​ത്രീ​ക​ര​ണം മു​ട​ക്കാ​തെ ആ ​നി​മി​ഷ​ത്തെ എ​ങ്ങ​നെ നേ​രി​ട്ടു എ​ന്ന​താ​ണ് ജ​യ​റാം പ​റ​യു​ന്ന​ത്. ജീ​ഗ​ലാ​ട്ട ത​മി​ഴി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​യ​റാ​മും ഉ​ർ​വ​ശി​യും.

‘‘പ​രി​മ​ളം ആ​ൻ​ഡ് കോ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പാ​ല​ക്കാ​ട് വ​ച്ച് ന​ട​ക്കു​ന്ന സ​മ​യം. എ​ല്ലാ ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ​യും ഡേ​റ്റ് ബ്ലോ​ക്ക് ചെ​യ്ത്, വ​ള​രെ ടൈ​റ്റ് ഷെ​ഡ്യൂ​ളി​ല്‍ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​ണ്. നാ​ല് ദി​വ​സ​മാ​ണ് ഷൂ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​യി​ട​ത്തു നി​ന്നും പെ​ർ​മി​ഷ​ൻ വാ​ങ്ങി ന​ട​ത്തു​ന്ന​തു​കൊ​ണ്ടു ത​ന്നെ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടാ​യാ​ൽ അ​ത് വീ​ണ്ടും നീ​ണ്ടു​പോ​കും.
 
അ​ങ്ങ​നെ ആ​ദ്യ​ത്തെ ദി​വ​സം ഷൂ​ട്ടിം​ഗ് ഹാ​ഫ് ഡേ ​ക​ഴി​യു​മ്പോ​ള്‍ കോ​ള്‍ വ​ന്നു, ഉ​ര്‍​വ​ശി​യു​ടെ സ​ഹോ​ദ​ര​ന്‍ മ​ര​ണ​പ്പെ​ട്ടു എ​ന്ന്. ആ ​അ​വ​സ്ഥ എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് ആ​ലോ​ചി​ച്ചു നോ​ക്കൂ, പ​ക്ഷേ അ​പ്പോ​ഴും ഉ​ര്‍​വ​ശി, ‘രാ​ത്രി എ​നി​ക്ക് കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് ഫ്‌​ളൈ​റ്റ് ബു​ക്ക് ചെ​യ്യൂ’ എ​ന്ന് പ​റ​ഞ്ഞ് ബാ​ക്കി ഷൂ​ട്ടും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ പൂ​ർ​ത്തി​യാ​ക്കി.

അ​ടു​ത്ത ദി​വ​സം ചെ​ന്നൈ​യി​ല്‍ പോ​യി മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ല്ലാം ക​ഴി​ഞ്ഞ് ഉ​ച്ച​യോ​ടെ തി​രി​ച്ച് പാ​ല​ക്കാ​ട് സെ​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

ആ ​സി​നി​മ​യി​ലെ ഏ​റ്റ​വും ഹ്യു​മ​റ​സാ​യ രം​ഗ​മാ​ണ് അ​ന്ന് ചി​ത്രീ​ക​രി​ച്ച​ത്, അ​ത് ഉ​ര്‍​വ​ശി ചി​രി​ച്ചു​കൊ​ണ്ടു ത​ന്നെ അ​ഭി​ന​യി​ച്ചു.’’- ഇ​ത് പ​റ​ഞ്ഞ​തി​ന് ശേ​ഷം ജ​യ​റാം തൊ​ട്ട​ടു​ത്തി​രു​ന്ന ഉ​ര്‍​വ​ശി​യു​ടെ കാ​ല്‍ തൊ​ട്ട് തൊ​ഴു​തു.

ജ​യ​റാം ആ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ത​നി​ക്ക​ത് സാ​ധി​ച്ച​ത് എ​ന്നാ​ണ് ഉ​ര്‍​വ​ശി പ​റ​യു​ന്ന​ത്. 

‘‘വേ​റൊ​രു ആ​ര്‍​ട്ടി​സ്റ്റി​നൊ​പ്പം കോ​മ്പി​നേ​ഷ​ന്‍ ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍, ഞാ​ന്‍ ആ ​നി​മി​ഷം എ​ങ്ങ​നെ മാ​നേ​ജ് ചെ​യ്യും എ​ന്നെ​നി​ക്ക് അ​റി​യി​ല്ല. ജ​യ​റാ​മി​ന് എ​ന്നെ​ക്കാ​ള്‍ ന​ന്നാ​യി പ​ഴ്‌​ന​ണ​ലാ​യി എ​ന്‍റെ അ​നി​യ​നെ അ​റി​യാം. എ​ന്‍റെ സ​ഹോ​ദ​ര​റെ​യും ജ​യ​റാ​മി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ൾ കോ​മ​ണാ​ണ്. ജ​യ​റാ​മി​ന്‍റെ നാ​ട്ടി​ലേ​ക്ക് അ​വ​ൻ ഇ​ട​യ്ക്കി​ടെ വ​രു​മാ​യി​രു​ന്നു. 

എ​ന്നി​ട്ടും അ​നി​യ​ന്‍റെ മ​ര​ണ​ത്തെ കു​റി​ച്ച് ഒ​രു വാ​ക്ക് പോ​ലും ജ​യ​റാം ചോ​ദി​ച്ചി​ല്ല. എ​ന്തി​ന് ചെ​യ്തു, എ​ന്തു​കൊ​ണ്ട് എ​ന്നൊ​ന്നും ചോ​ദി​ച്ചി​ല്ല. ആ ​ഒ​രു രം​ഗ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ് ചി​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്തെ​ങ്കി​ലും ഒ​ന്ന് ആ ​മ​ര​ണ​ത്തെ കു​റി​ച്ച് ജ​യ​റാം ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ അ​പ്‌​സ​റ്റ് ആ​യി​പ്പോ​യേ​നെ. ഇ​തെ​ല്ലാം ക​ഴി​ഞ്ഞ് പി​റ്റേ ദി​വ​സ​മാ​ണ് ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്, പ​റ​ഞ്ഞ​തു​പോ​ലെ ഹ്യൂ​മ​റ​സ് ആ​യൊ​രു സീ​ക്വ​ൻ​സ് ആ​ണ​ല്ലോ അ​ന്ന് ചി​ത്രീ​ക​രി​ച്ച​തെ​ന്ന്.

സം​വി​ധാ​യ​ക​ൻ പാ​ണ്ടി​രാ​ജും ഒ​രു വാ​ക്കും ചോ​ദി​ച്ചി​ല്ല. ചി​ല​ർ ഫോ​ർ​മ​ലാ​യി എ​ന്തെ​ങ്കി​ലും ചോ​ദി​ക്ക​ണ​മ​ല്ലോ​യെ​ന്ന് ക​രു​തി വ​ന്ന് ചോ​ദി​ക്കും. അ​ത് തെ​റ്റാ​യി പ​റ​യു​ക​യ​ല്ല. ക​ലാ​കാ​ര​ന്മാ​ർ പ​ക്ഷേ അ​ങ്ങ​നെ ചെ​യ്യി​ല്ല.

ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ നി​ന്ന് അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് അ​വ​ർ​ക്ക് അ​റി​യാം. ന​മ്മ​ളു​മാ​യി ക​മ്യൂ​ണി​ക്കേ​ഷ​നു​ള്ള ആ​ർ​ട്ടി​സ്റ്റി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഞാ​ൻ പ​റ​യു​ന്ന​ത് ഇ​ത്ത​രം കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ്. ‍ഞാ​നും ജ​യ​റാ​മും ത​മ്മി​ൽ ചി​ല വി​ഷ​യ​ങ്ങ​ളൊ​ന്നും ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്യേ​ണ്ട ആ​വ​ശ്യം ത​ന്നെ​യി​ല്ല. വ​ള​രെ വ​ർ​ഷ​ങ്ങ​ളാ​യി അ​റി​യാ​വു​ന്ന​വ​ര​ല്ലേ. ജ​യ​റാ​മും ഞാ​ൻ ക​ട​ന്ന് പോ​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​യാ​ളാ​ണ്.

ഞാ​നും ജ​യ​റാ​മി​ന്‍റെ സ​ഹോ​ദ​രി​യും ഒ​രു​പോ​ലെ​യാ​ണ്. അ​വ​ളു​മാ​യി ഞാ​ൻ ഇ​ട​യ്ക്കി​ടെ സം​സാ​രി​ക്കാ​റു​ണ്ട്. അ​മ്പ​തി​നാ​യി​രം രൂ​പ ക​ടം ചോ​ദി​ക്കാ​ൻ പോ​ലും സി​നി​മാ താ​ര​മാ​യാ​ൽ ന​മു​ക്ക് ക​ഴി​യി​ല്ല. ഇ​ത്ര​യ​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടും അ​മ്പ​തി​നാ​യി​രം എ​ടു​ക്കാ​നി​ല്ലേ​യെ​ന്നാ​ണ് അ​വ​ർ ചി​ന്തി​ക്കു​ക എ​ന്നും ഉ​ർ​വ​ശി പ​റ​ഞ്ഞു

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​യി​രു​ന്നു ഉ​ർ​വ​ശി​യു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ ക​മ​ൽ റോ​യി​യു​ടെ അ​ന്ത്യം. സാ​യൂ​ജ്യം, കോ​ളി​ള​ക്കം, മ​ഞ്ജു, കി​ങ്ങി​ണി, ക​ല്യാ​ണ സൗ​ഗ​ന്ധി​കം പോ​ലു​ള്ള സി​നി​മ​ക​ളി​ല്‍ ക​മ​ല്‍ റോ​യ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Tags : Jayaram Urvashi brother's funeral

Recent News

Corehub Up