x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ങ്കാ​വ​ൽ സം​വി​ധാ​യ​ക​ന്‍റെ മാ​യ​ൻ; ജ​യ​സൂ​ര്യ നാ​യ​ക​ൻ  


Published: April 24, 2026 08:15 AM IST | Updated: April 24, 2026 08:15 AM IST

മ​മ്മൂ​ട്ടി ചി​ത്രം ക​ള​ങ്കാ​വ​ലി​നു​ശേ​ഷം ജ​യ​സൂ​ര്യ​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ ‘മാ​യ​ൻ: ചാ​പ്റ്റ​ൻ വ​ൺ’ പൂ​ജ ക​ഴി​ഞ്ഞു. 

മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡാ​ർ​ക് ത്രി​ല്ല​റാ​കും. സി​നി​മ​യു​ടെ മോ​ഷ​ന്‍ പോ​സ്റ്റ​റും റി​ലീ​സ് ചെ​യ്തു. അ​ദൃ​ശ്യ​ശ​ക്തി​യു​മാ​യി പോ​രാ​ടു​ന്ന പോ​ലീ​സാ​യി ജ​യ​സൂ​ര്യ വേ​ഷ​മി​ടു​ന്നു എ​ന്നാ​ണ് സി​നി​മ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​ർ ന​ൽ​കു​ന്ന സൂ​ച​ന. 

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലു​ൾ​പ്പെ​ടെ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വ​ള​രെ പോ​പ്പു​ല​ർ ആ​യ ഒ​രു വി​ഷ​യ​മാ​ണ് ക​റു​ത്ത​ച്ച​നൂ​ട്ട് എ​ന്ന​തും ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേ​ക്ഷ​ക​രു​ടെ കൗ​തു​ക​വും ആ​കാം​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ചി​ത്രം ഒ​രു​ങ്ങു​ന്ന​ത് ഈ ​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണോ എ​ന്ന സ്ഥി​രീ​ക​ര​ണം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

അ​ടു​ത്ത മാ​സം ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ഷെ​ഡ്യൂ​ൾ ആ​രം​ഭി​ക്കും. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ലൊ​ക്കേ​ഷ​നാ​കും.  

ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. റാ​ഫി​യും ജി​തി​ൻ കെ ​ജോ​സും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. 

ജ​യ​സൂ​ര്യ, നൈ​ല ഉ​ഷ എ​ന്നി​വ​ർ​ക്കൊ​പ്പം വി​ജ​യ് ബാ​ബു​വും നി​ര​ഞ്ജ​ന അ​നൂ​പും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു.

ക​ള​ങ്കാ​വ​ൽ ടീ​മി​ലെ പ്ര​ധാ​ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാം ത​ന്നെ ഈ ​ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ക​യാ​ണ്. കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഫൈ​സ​ൽ അ​ലി, സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​വീ​ൺ പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണ്. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ രോ​ഹി​ത്ത് ആ​ർ നാ​യ​ർ.​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. പി​ആ​ർ​ഒ- വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Tags : mayan jithin k jose jayasurya

Recent News

Corehub Up