x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലേ? ഒ​രാ​ളു​ടെ ജീ​വി​തം വെ​ച്ച് ഇ​ങ്ങ​നെ ക​ളി​ക്ക​രു​ത്; വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് ര​വി മോ​ഹ​ൻ  


Published: May 16, 2026 03:31 PM IST | Updated: May 16, 2026 03:31 PM IST

ഗാ​യി​ക കെ​നി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​യ​രു​ന്ന വി​വാ​ദ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് ര​വി മോ​ഹ​ൻ. മു​ൻ ഭാ​ര്യ ആ​ർ​തി ത​നി​ക്കും സു​ഹൃ​ത്ത് കെ​നി​ഷ​യ്ക്കു​മെ​തി​രെ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ര​വി പൊ​ട്ടി​ത്തെ​റി​ച്ചു.

ത​നി​ക്കെ​തി​രെ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇ​ത്ര​കാ​ല​വും മൗ​നം തു​ട​ർ​ന്നെ​ന്നും ഇ​നി അ​തു​സാ​ധി​ക്കി​ല്ലെ​ന്നും ര​വി വ്യ​ക്ത​മാ​ക്കി.

ര​വി മോ​ഹ​ന്‍റെ വാ​ക്കു​ക​ൾ

''ഇ​തെ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​മു​ഖ​മാ​യി എ​ടു​ക്ക​ണം. സി​നി​മ​യും ഇ​തും ത​മ്മി​ൽ ബ​ന്ധ​മി​ല്ല. ഇ​ത്ര​നാ​ൾ സം​സാ​രി​ക്കാ​തെ ഇ​രു​ന്ന​ത് വി​ഡ്ഢി​ത്ത​ര​മാ​യി തോ​ന്നു​ന്നു. ര​വി മോ​ഹ​ൻ അ​ല്ലെ​ങ്കി​ൽ ജ​യം ര​വി വ​ള​രെ സോ​ഫ്ട് ആ​യ ആ​ളാ​ണ്.

എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടാ​യാ​ലും അ​തെ​ല്ലാം വി​ട്ടു കൊ​ടു​ത്ത് പോ​കു​ന്ന ആ​ളാ​ണ്. ശ​രി​യാ​ണ്. അ​തു ത​ന്നെ​യാ​ണ് എ​ന്‍റെ വ്യ​ക്തി​ത്വം... എ​ന്‍റെ സ്വ​ഭാ​വം. എ​ന്നാ​ൽ സാ​ധു മി​ര​ണ്ടാ​ൽ, കാ​ട് കൊ​ള്ളാ​ത്! ഇ​ത് എ​ന്‍റെ ഓ​ഫി​സ്. എ​ന്നെ പ​ഞ്ചിം​ഗ് ബാ​ഗ് ആ​യി ക​രു​തു​ന്ന​വ​ർ​ക്ക് എ​ന്‍റെ ഓ​ഫി​സി​ലേ​ക്ക് സ്വാ​ഗ​തം. ക​രാ​ട്ടെ കി​ക്ക് അ​ടി​ക്കു​ന്ന പോ​ലെ ഞാ​ൻ ചെ​യ്യാ​ൻ പോ​കു​ക​യാ​ണ്

വി​വാ​ഹ​മോ​ച​നം ല​ഭി​ക്കു​ന്ന​തു വ​രെ എ​ന്‍റെ സി​നി​മ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യി​ല്ല. കാ​ര​ണം, എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. എ​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​പ​മാ​ന​ങ്ങ​ൾ എ​നി​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളും ഈ ​സൈ​ബ​റാ​ക്ര​മ​ണ​വും തീ​ർ​ന്നി​ട്ടേ ഇ​നി അ​ഭി​ന​യി​ക്കു​ന്നു​ള്ളൂ.

23 വ​ർ​ഷം രാ​ത്രി​യും പ​ക​ലും ഞാ​ൻ ജോ​ലി​യെ​ടു​ത്തു. ഞാ​ൻ അ​ഭി​ന​യി​ച്ച 95% ചി​ത്ര​ങ്ങ​ളും വി​ജ​യി​ച്ച​വ​യാ​ണ്. ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ സം​സ്ഥാ​ന​പു​ര​സ്കാ​രം ല​ഭി​ച്ചു. എ​ത്ര​യെ​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ! എ​ന്‍റെ ക​ഴി​വി​ലൂ​ടെ മാ​ത്രം നേ​ടി​യ പു​ര​സ്കാ​ര​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. എ​ന്‍റെ അ​പ്പ​യും അ​ണ്ണ​നും നാ​ലു വ​ർ​ഷം ജോ​ലി ത​ന്നെ ചെ​യ്തി​ല്ല.

പ​ക്ഷേ, എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ഴു​ന്നേ​റ്റ് ഞാ​ൻ ജോ​ലി​ക്ക് പോ​യി​ട്ടു​ണ്ട്. എ​ന്‍റെ കു​ടും​ബ​മാ​ണ് എ​നി​ക്ക് എ​ല്ലാം. അ​തു തൊ​ട്ടാ​ൽ ഞാ​ൻ വെ​റു​തെ ഇ​രി​ക്കി​ല്ല. എ​ന്തു ക​രു​തി? ഇ​ത്ര​യൊ​ക്കെ ചെ​യ്തി​ട്ട് ഞാ​ൻ മി​ണ്ടാ​തെ ഇ​രി​ക്കു​മെ​ന്ന് ക​രു​തി​യോ? ഇ​ത്ര​കാ​ലം മി​ണ്ടാ​തെ ഇ​രു​ന്ന​ത് എ​ന്‍റെ തെ​റ്റ്.

പോ​ക​ട്ടെ, സാ​ര​മി​ല്ല, സ്ത്രീ​യ​ല്ലേ എ​ന്നൊ​ക്കെ ക​രു​തി ഞാ​ൻ മി​ണ്ടാ​തെ ഇ​രു​ന്നു. എ​ന്ത് സ്ത്രീ? ​ഫെ​മി​നി​സം എ​ന്നാ​ൽ എ​ന്താ​ണെ​ന്ന് അ​റി​യു​മോ? റേ​പ്പി​നെ എ​തി​രെ സി​നി​മ​യെ​ടു​ത്ത ആ​ളാ​ണ് ഞാ​ൻ. പ​ടം ഓ​ടു​മെ​ന്നു പോ​ലും ഉ​റ​പ്പി​ല്ലാ​തി​രു​ന്നി​ട്ടും അ​ത്ത​ര​മൊ​രു സി​നി​മ എ​ടു​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച വ്യ​ക്തി​യാ​ണ് ഞാ​ൻ. അ​ങ്ങ​നെ​യു​ള്ള എ​നി​ക്ക് സ്ത്രീ​ക​ളോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് അ​റി​യി​ല്ലേ? എ​ന്‍റെ അ​മ്മ അ​ങ്ങ​നെ​യ​ല്ല വ​ള​ർ​ത്തി​യ​ത്. 

14 വ​ർ​ഷം ഞാ​ൻ അ​വ​ർ​ക്കൊ​പ്പം (ആ​ര​തി) ജീ​വി​ച്ചി​ല്ലേ? അ​വ​ർ എ​ന്‍റെ ദൈ​വം പോ​ലെ ആ​യി​രു​ന്നു. അ​വ​രാ​ണ് എ​ന്നോ​ട് ദേ​ഷ്യ​പ്പെ​ടാ​റു​ള്ള​ത്, ഞാ​ന​ല്ല! എ​ന്‍റെ പ​ഴ​യ അ​ഭി​മു​ഖ​ങ്ങ​ളെ​ടു​ത്തു നോ​ക്കൂ. അ​തി​ൽ ഞാ​നി​ങ്ങ​നെ പ​റ​യു​ന്ന​ത് നി​ങ്ങ​ൾ​ക്കു കാ​ണാം.

ഈ 2 ​വ​ർ​ഷം ഞാ​ൻ മി​ണ്ടാ​തെ ഇ​രു​ന്ന​ത് സ​ത്യം ജ​യി​ക്ക​ണം എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ്. ഞാ​നും ഫെ​മി​നി​സ്റ്റ് ആ​ണ്. എ​ന്‍റെ കു​ടും​ബ​ത്തി​ന് എ​തി​രാ​യി ഞാ​നെ​ങ്ങ​നെ സം​സാ​രി​ക്കും? 14 വ​ർ​ഷം ഞാ​ൻ ഒ​ന്നും പ​റ​ഞ്ഞി​ല്ല​ല്ലോ. അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട് ജീ​വി​ച്ചി​ല്ലേ? എ​ന്‍റെ കു​ട്ടി​ക​ളെ ക​ണ്ടു​കൊ​ണ്ടി​രി​ക്കാ​ൻ അ​ത്ര​യും ഞാ​ൻ ആ​ഗ്ര​ഹി​ച്ചു.

ഞാ​നും അ​വ​നും കൂ​ടി ടി​ക് ടി​ക് എ​ന്ന പ​ടം ചെ​യ്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളെ​ന്ന് ഞാ​ൻ ട്വീ​റ്റ് ചെ​യ്തു. അ​വ​ർ എ​ന്‍റെ മ​ക്ക​ളാ​ണ്. ഞാ​നെ​ങ്ങ​നെ അ​വ​രെ ഒ​ഴി​വാ​ക്കും? ര​ണ്ടു​പേ​രു​ടെ സ്കൂ​ൾ ഫീ​സ് 50 ല​ക്ഷം രൂ​പ! എ​ത്ര​യോ വ​ർ​ഷ​മാ​യി ഞാ​ൻ അ​ത് അ​ട​യ്ക്കു​ന്നു. അ​വ​ർ​ക്ക് ന​ല്ലൊ​രു ജീ​വി​തം കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ഇ​തെ​ല്ലാം ഞാ​ൻ ചെ​യ്ത​ത്. 

കു​ട്ടി​ക​ളോ​ടു​ള്ള എ​ന്‍റെ ഇ​ഷ്ട​ത്തെ ചോ​ദ്യം ചെ​യ്യ​രു​ത്? എ​ല്ലാ ദി​വ​സ​വും രാ​ത്രി ഞാ​ൻ അ​വ​ന്‍റെ കൂ​ടെ ഇ​രു​ന്ന് ചെ​സ്സ് ക​ളി​ക്കും. ഞാ​നെ​ന്നും തോ​റ്റു പോ​കും. ആ ​എ​ന്നോ​ടാ​ണോ പ​റ​യു​ന്ന​ത് എ​നി​ക്ക് കു​ട്ടി​ക​ളെ ഇ​ഷ്ട​മ​ല്ലെ​ന്ന്! അ​വ​രെ കാ​ണാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ല. ഫോ​ൺ വ​രെ പി​ടി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​ണ്.

സ്കൂ​ളി​ലേ​ക്ക് ബോ​ഡി ഗാ​ർ​ഡി​നെ വ​ച്ചാ​ണ് പ​റ​ഞ്ഞ​യ​യ്ക്കു​ന്ന​ത്. ഈ ​വി​ഡി​യോ അ​വ​ർ കാ​ണ​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ആ ​ജീ​വി​തം സ​ഹി​ക്കാ​ൻ പ​റ്റാ​തെ​യാ​ണ് ഞാ​ൻ ഓ​ടി പോ​ന്ന​ത്. ഇ​ത്ര​കാ​ലം അ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നി​ല്ലേ? അ​പ്പോ​ഴൊ​ന്നും തോ​ന്നി​യി​ല്ലേ? ഞാ​ൻ അ​വ​രെ നോ​ക്കു​ന്നി​ല്ലെ​ന്ന് അ​പ്പോ​ഴൊ​ന്നും തോ​ന്നി​യി​ല്ലേ? എ​ത്ര കോ​ടി​യു​ടെ വീ​ടാ​ണെ​ന്ന് പോ​യി ചോ​ദി​ക്കൂ. ഇ​തൊ​ക്കെ ആ​ർ​ക്കു വേ​ണ്ടി​യാ​ണ്? അ​വ​ർ​ക്കു വേ​ണ്ടി! ഞാ​ൻ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഇ​നി മി​ണ്ട​രു​ത്.

കെ​നി​ഷ​യെ നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി സൈ​ബ​റാ​ക്ര​മ​ണം ന​ട​ത്തി ഓ​ടി​ച്ചു. നി​ങ്ങ​ളെ​യൊ​ന്നും ഞാ​ൻ വെ​റു​തെ വി​ടാ​ൻ പോ​കു​ന്നി​ല്ല. കെ​നി​ഷ എ​ന്ന​ല്ല എ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ലും ഞാ​ൻ ഇ​തു​പോ​ലെ ത​ന്നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ക.

എ​ന്‍റെ യ​ഥാ​ർ​ഥ അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി എ​ന്നെ പി​ന്തു​ണ​ച്ച​വ​രു​ണ്ട്. അ​വ​രെ ഞാ​ൻ മ​റ​ക്കി​ല്ല. മ​ന​സു കൊ​ണ്ടു പോ​ലും ഒ​രാ​ളെ​ക്കു​റി​ച്ച് മോ​ശം ക​രു​താ​ത്ത ആ​ളാ​ണെ​ന്ന് കാ​ർ​ത്തി എ​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു. ഞാ​ന​ങ്ങ​നെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച് പ​റ​ഞ്ഞ​ത​ല്ല. കാ​ർ​ത്തി എ​ന്‍റെ സു​ഹൃ​ത്ത് ആ​ണ്. വീ​ട് ഉ​പേ​ക്ഷി​ച്ച് വെ​റും ക​യ്യോ​ടെ വ​ന്ന​വ​നാ​ണ് ഞാ​ൻ. ഇ​പ്പോ​ൾ ഞാ​ൻ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​വ​രൊ​ക്കെ ന​ന്നാ​യി ജീ​വി​ക്കു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ള്ള വീ​ട്ടി​ൽ ന​ന്നാ​യി ജീ​വി​ക്കു​ന്നു. 

ഒ​രാ​ളെ സ​മാ​ധാ​ന​മാ​യി ജോ​ലി ചെ​യ്യാ​ൻ സ​മ്മ​തി​ക്കി​ല്ലേ? അ​വ​ർ എ​ന്നെ എ​ന്തു ചെ​യ്താ​ലും ഞാ​ൻ വെ​റു​തെ ഇ​രി​ക്ക​ണം. അ​തെ​ന്താ അ​ങ്ങ​നെ? ഞാ​ൻ സെ​ലി​ബ്രി​റ്റി ആ​യ​തു​കൊ​ണ്ടാ​ണോ? ഇ​മേ​ജ് നോ​ക്കേ​ണ്ട​തു​കൊ​ണ്ടാ​ണോ? എ​നി​ക്ക് ഇ​നി അ​ങ്ങ​നെ​യൊ​രു ഇ​മേ​ജ് വേ​ണ്ട. ആ​ദ്യം ഞാ​നൊ​രു മ​നു​ഷ്യ​നാ​ണ്. ആ​ണും പെ​ണ്ണു​മെ​ന്ന​തൊ​ക്കേ അ​തി​നു ശേ​ഷം വ​രു​ന്ന​താ​ണ്'’.

ര​വി മോ​ഹ​നു​മാ​യു​ള്ള സൗ​ഹൃ​ദം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്  ഗാ​യി​ക കെ​നി​ഷ ഫ്രാ​ൻ​സി​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​റ​ച്ചേ​റെ ദി​വ​സ​ങ്ങ​ളാ​യി ര​വി മോ​ഹ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ സൈ​ബ​റാ​ക്ര​മ​ണം നേ​രി​ടു​ക​യാ​യി​രു​ന്നു കെ​നി​ഷ.

ഇ​തി​ന് പി​ന്നാ​ലെ ര​വി മോ​ഹ​നു​മാ​യു​ള്ള സൗ​ഹൃ​ദം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കെ​നി​ഷ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. ഞാ​ൻ അ​വ​നെ സ്വ​ത​ന്ത്ര​നാ​ക്കു​ക​യാ​ണെ​ന്നും സം​ഗീ​ത​വും തെ​റാ​പ്പി​യു​മെ​ല്ലാം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രു​ന്നു.

Tags : Ravi Mohan arti ravi kenisha

Recent News

Corehub Up