കൊല്ലം സുധിയുടെ മകൻ കിച്ചു സുധിയുടെ വെളിപ്പെടത്തലുകളിൽ പ്രതികരിച്ച് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും സുധിയുടെ പേരിൽ വീട് വച്ചുനല്കാന് നേതൃത്വം വഹിച്ചയാളുമായ ഫിറോസ്.
ഇനി കിച്ചു പറയാനിരിക്കുന്നതാണ് അതിഭീകരമെന്നും ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ടെന്നും ഫിറോസ് പറഞ്ഞു.
''ഞങ്ങളുടെ ഒരു പൊട്ട തീരുമാനം ആയിരുന്നു ഇവരുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ഒരു വീട് നൽകുക എന്നത്. അതു കൊണ്ട് എന്ത് നേടിയെന്ന് ആർക്കും ഇന്നറിയില്ല.
ചീത്തപ്പേരു കിട്ടി, മനസമാധാനം പോയി, വർക്കുകൾ കുറഞ്ഞു, കുറേ പേർ കളിയാക്കി, കുറേ പേർ തെറി വിളിച്ചു, ഒന്നു രണ്ടു തവണ പരാതിക്കാരൻ ആയി പോലീസ് സ്റ്റേഷനിൽ കയറി, ഒരുപാട് സൗഹൃദങ്ങൾ ചാമ്പലായി പോയി, കുടുംബ ജീവിതത്തിലെ സ്വസ്ഥതവരെ പോയി.
ഇനിയും, ഒരുപാട് കാര്യങ്ങൾ കിച്ചുവിനു പറയാനുണ്ട്, ഇതുവരെ പറഞ്ഞതല്ല പറയാനുള്ളതാണു അതി ഭീകരം. ഇവരുടെ ഈ കരച്ചിൽ പോലും വെറും നാടകീയതയാണ്. ഇടയ്ക്ക് അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങൾ മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.’’ഫിറോസിന്റെ വാക്കുകൾ.
പൊട്ടിക്കരഞ്ഞുകൊണ്ടുള്ള രേണുവിന്റെ വിഡിയോ പങ്കുവച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.
സുധിക്കായി നിർമിച്ചു കൊടുത്ത വീടിനു ചോർച്ചയാണെന്നും വീടു നിർമിച്ചു തന്നവർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നുമില്ലെന്ന ആരോപണവുമായി രേണു സുധി രംഗത്തുവന്നിരുന്നു.
Tags : renu sudhi kichu sudhi kollam sudhi