x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘നേരാങ്ങള കാട്ടുകോഴി രാഹുൽ തമ്പുരാൻ ഒളിയുദ്ധത്തിനു പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ' മറുപടിയുമായി സീമ ജി. നായർ


Published: December 4, 2025 08:58 AM IST | Updated: December 5, 2025 02:44 PM IST

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്‍റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് നടി സീമ ജി.നായര്‍. താരത്തിന്‍റെ ഫേസ്ബുക്ക് ഹാൻഡിലുകളിൽ കമന്‍റുകളായാണ് അധിക്ഷേപം തുടരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ശബ്ദരേഖയും ചാറ്റ് സ്ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്ന സമയത്ത് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു നടി. ഇപ്പോഴിതാ നടിയുടെ നേരെ ഉയരുന്ന കമന്‍റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് സീമ.

‘‘അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണം ആവുമെങ്കിൽ, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവർക്കും നന്മകൾ നേരുന്നു’’ എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്‍റുകള്‍ വന്നത്.

ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്‍റ്. താൻ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ‘മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ സന്തോഷായില്ലേ ചേച്ചീ,ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ പ്രതിഫലമാണ് കിട്ടിയത്’, എന്നായിരുന്നു ഒരു വിമർശകന്‍റെ ചോദ്യം. ‘ഒരുപാട് കിട്ടി പരസ്യമാക്കാൻ പറ്റില്ലല്ലോ’ എന്ന് സീമ മറുപടി നൽകി.

പൊത്തിൽ നിന്ന് ഇറങ്ങിയോ?’ എന്നാണ് ഒരാളുടെ പരിഹാസ കമന്‍റ്. ‘നിന്‍റെ വീട്ടിലുള്ളവരായിരിക്കും പൊത്തിൽ ഒളിച്ചത്’ എന്നായിരുന്നു സീമയുടെ മറുപടി.

‘അയ്യോ ഇപ്പോൾ എന്താ ഇങ്ങനെ. എല്ലാം പെട്ടന്ന് മാറുന്നു. അപ്പോൾ പോലീസിനെ പേടിയുണ്ട് കൊച്ചമ്മയ്ക്ക്’ എന്നൊരാൾ കമന്‍റ് ചെയ്തപ്പോൾ ‘എന്താടാ മാറിയത്’ എന്ന് സീമ തിരിച്ചു ചോദിച്ചു.

നേരാങ്ങള കാട്ടുകോഴി രാഹുൽ തമ്പുരാൻ ഒളിയുദ്ധത്തിനു പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ’ എന്നതിന് ‘നിന്‍റെ വീട്ടിൽ കേറി ഇരിപ്പുണ്ട്’ എന്നും നടി മറുപടി നൽകി.

Tags : Seema G. Nair mla palakkad rahul mamkootathil

Recent News

Corehub Up