x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൃ​ഢ​വും ഭൂ​ത​കാ​ല​വും എ​ന്‍റെ ക​ഥ​ക​ൾ; മോ​ഷ്ടി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ രം​ഗ​ത്ത്  


Published: June 16, 2026 11:31 AM IST | Updated: June 16, 2026 11:32 AM IST

ഷെ​യ്ൻ നി​ഗം പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ദൃ​ഢം, ഭൂ​ത​കാ​ലം എ​ന്ന ചി​ത്ര​ങ്ങ​ൾ​ക്കെ​തി​രെ കോ​പ്പി​യ​ടി ആ​രോ​പ​ണ​വു​മാ​യി മു​ൻ ഡി​ജി​പി​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ ആ​ർ. ശ്രീ​ലേ​ഖ.

ര​ണ്ട് ചി​ത്ര​ങ്ങ​ളും ത​ന്‍റെ മു​ൻ​കാ​ല ര​ച​ന​ക​ളു​ടെ​യും അ​നു​ഭ​വ​ക്കു​റി​പ്പു​ക​ളു​ടെ​യും ന​ഗ്ന​മാ​യ മോ​ഷ​ണ​മാ​ണെ​ന്നാ​ണ് ശ്രീ​ലേ​ഖ ആ​രോ​പി​ക്കു​ന്ന​ത്. യാ​ദൃ​ച്ഛി​ക​മാ​യി ഈ ​ചി​ത്ര​ങ്ങ​ൾ കാ​ണാ​ൻ ഇ​ട​യാ​യ​പ്പോ​ഴാ​ണ് ചി​ത്ര​ങ്ങ​ളു​ടെ ക​ഥ കോ​പ്പി​യ​ടി​യാ​ണെ​ന്ന വി​വ​രം തി​രി​ച്ച​റി​ഞ്ഞ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ആ​രോ​പ​ണം.

ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന​തി​നാ​യി ര​ണ്ട് ക​ഥ​ക​ളു​ടെ​യും യൂ​ട്യൂ​ബ് ലി​ങ്കു​ക​ളും അ​വ​ർ കു​റി​പ്പി​നൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ആ​ർ. ശ്രീ​ലേ​ഖ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ്

ദൃ​ഢം എ​ന്ന സി​നി​മ ക​ണ്ടു. പോ​ലീ​സ് ക​ഥ​യാ​യ​ത് കൊ​ണ്ടും കാ​ണാ​ൻ അ​വ​സ​രം കി​ട്ടി​യ​തു​കൊ​ണ്ടും വ​ള​രെ യാ​ദൃ​ച്ഛി​ക​മാ​യി ക​ണ്ട​താ​ണ്. ഞാ​ൻ കു​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് എ​ഴു​തി ആ​ഴ്ച പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച "ക​രി​ങ്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ" എ​ന്ന ചെ​റു​ക​ഥ മോ​ഷ്ടി​ച്ച​താ​ണ് ഇ​തി​ലെ മൂ​ല ക​ഥ എ​ന്ന് പ​റ​ഞ്ഞാ​ൽ ഒ​രു തെ​റ്റു​മി​ല്ല. ഈ ​ക​ഥ ഞാ​ൻ എ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ശ്ര​വ​ണ​ക​ഥ​യാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഥ വാ​യി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി ലി​ങ്ക് താ​ഴെ കൊ​ടു​ക്കു​ന്നു.

എ​ന്‍റെ ചാ​ന​ലി​ൽ മൂ​ന്ന് വ​ർ​ഷം മു​ൻ​പ് പ​റ​ഞ്ഞ ഒ​രു അ​നു​ഭ​വ ക​ഥ​യു​ടെ മോ​ഷ​ണ​മാ​ണ് ഭൂ​ത​കാ​ലം എ​ന്ന പ​ല അ​വാ​ർ​ഡു​ക​ളും കി​ട്ടി​യ സി​നി​മ. ത​ല​ക്കെ​ട്ടി​ലും സാ​മ്യം. ഭൂ​ത ഭ​വ​നം എ​ന്നാ​യി​രു​ന്നു ഞാ​ൻ ആ ​ക​ഥ​ക്കി​ട്ട പേ​ര്. അ​ത് കൂ​ടി ക​ണ്ടു നോ​ക്കൂ.

ഈ ​ര​ണ്ടു സി​നി​മ​ക​ളും ത​മ്മി​ൽ മ​റ്റൊ​രു ക​ണ​ക്‌​ഷ​ൻ ഉ​ണ്ട്‌. ര​ണ്ടി​ലെ​യും നാ​യ​ക​ൻ "ഷെ​യി​ൻ നി​ഗം" ആ​ണ്! ഈ ​മോ​നെ എ​നി​ക്ക് ‘പ​റ​വ’ എ​ന്ന സി​നി​മ ക​ണ്ട​പ്പോ​ൾ മു​ത​ൽ ഇ​ഷ്ട​വു​മാ​ണ്. കാ​ര​ണം എ​ന്നോ​ടൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന, ഞാ​ൻ ഒ​രു കു​ഞ്ഞു സ​ഹോ​ദ​ര​നാ​യി ക​ണ്ടി​രു​ന്ന ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ പോ​ലെ ത​ന്നെ​യാ​ണ് ഈ ​താ​ര​വും കാ​ണാ​ൻ.

പ്ര​ത്യേ​കി​ച്ച് ‘ദൃ​ഢം’ എ​ന്ന സി​നി​മ​യി​ൽ, പോ​ലീ​സ് വേ​ഷ​ത്തി​ൽ. എ​നി​ക്ക് വീ​ട്ടി​ലെ കോ​ശ്ശേ​രി മാ​വിന്‍റെ തൈ​യ്യും ഇ​ട​യ്ക്കി​ടെ ശു​ദ്ധ​മാ​യ തേ​നും, നെ​യ്യും ഒ​ക്കെ സ​മ്മാ​നി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ്‌ എ​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​ണ് ക​ക്ഷി.’’

Tags : sreelekha r dridam bhoothakalam shane nigam

Recent News

Corehub Up