x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ര്‍ കു​റ​യ്ക്കാ​ന്‍ സ്വ​യം ഉ​പ​ദ്ര​വി​ച്ചു: ത​പ്സി പ​റ​യു​ന്നു


Published: June 4, 2026 02:29 PM IST | Updated: June 4, 2026 02:29 PM IST

ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് വ​യ​ര്‍ കു​റ​യ്ക്കാ​ൻ വേ​ണ്ടി സ്വ​യം ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി താ​പ്‌​സി പ​ന്നു. ഒ​രു കാ​ല​ത്ത് ഐ​ഡി​യ​ല്‍ ശ​രീ​ര​ത്തെ​ക്കു​റി​ച്ച് അ​മി​ത​മാ​യി ചി​ന്തി​ക്കു​ക​യും അ​ത് നേ​ടാ​ൻ അ​മി​ത പ​രി​ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും താ​പ്‌​സി പ​റ​യു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാം സ്‌​റ്റോ​റി​യി​ലൂ​ടെ​യാ​യി​രു​ന്നു താ​പ്‌​സി​യു​ടെ പ്ര​തി​ക​ര​ണം.

ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു, വ​ള​ര്‍​ന്നു വ​രു​മ്പോ​ള്‍ എ​നി​ക്കൊ​രു വ്യാ​മോ​ഹ​മു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ വ​ള​രെ ഫി​റ്റാ​യി​രു​ന്നു. പ​ക്ഷേ, എ​ന്തു ചെ​യ്തി​ട്ടും വ​യ​റി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കൊ​ഴു​പ്പു മാ​ത്രം കു​റ​യു​ന്നി​ല്ലാ​യി​രു​ന്നു. ഞാ​ന്‍ ക​ഠി​ന​മാ​യി വ​ര്‍​ക്കൗ​ട്ട് ചെ​യ്തു. ശ​രീ​ര​ത്തി​നു സാ​ധി​ക്കു​ന്ന​തി​ലും അ​ധി​കം. ന​മ്മ​ള്‍ അ​ധി​ക​മാ​യി ചെ​യ്യു​മ്പോ​ള്‍ അ​ത് ത​ല​ച്ചോ​റി​ന് ഒ​രു അ​റി​യി​പ്പ് കൊ​ടു​ക്കും. നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ന് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന്.

വെ​ള​ള​വും കൊ​ഴു​പ്പും ചേ​ര്‍​ന്ന ഭാ​ഗം കു​റ​യു​ന്ന​തി​നു പ​ക​രം ശ​രീ​രം അ​ത് നി​ല​നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കും. വ​യ​റി​ലെ ബെ​ല്ലി ഫാ​റ്റ് കൊ​ഴു​പ്പ് മാ​ത്ര​മ​ല്ല, വെ​ള്ളം കൂ​ടി​യാ​ണ്. അ​ത് അ​വി​ടെ നി​ല്‍​ക്കും. വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന​ത് കൂ​ട്ടു​ന്ന​തോ​ടെ അ​ത് കൂ​ടു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ആ​രും അ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

ഒ​രാ​ള്‍​ക്ക് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ​പ്പോ​ലെ​യാ​കാ​ന്‍ സാ​ധി​ക്കി​ല്ല. അ​ത് അം​ഗീ​ക​രി​ക്ക​ണം. ഞാ​ന്‍ വ​ള​രെ വൈ​കി​യാ​ണ് അം​ഗീ​ക​രി​ച്ച​ത്. എ​ന്നെ ത​ന്നെ ടോ​ര്‍​ച്ച​ര്‍ ചെ​യ്തു. പി​ന്നെ തി​രി​ച്ച​റി​ഞ്ഞു. ചി​ല ദി​വ​സം ന​ട​ക്കും, ചി​ല ദി​വ​സം ന​ട​ക്കി​ല്ല. എ​ന്‍റെ ന്യൂ​ട്രി​ഷ്യ​നി​സ്റ്റ് മു​ന്‍​മു​ന്‍ ഗ​നേ​രി​വാ​ല്‍ ആ​ണ് എ​നി​ക്ക​ത് വി​ശ​ദ​മാ​ക്കി​ത്ത​ന്ന​ത്. വ​യ​റി​ന് താ​ഴെ​യു​ള​ള ചെ​റി​യ ബെ​ല്ലി ഫാ​റ്റും വാ​ട്ട​ര്‍ റി​റ്റ​ന്‍​ഷ​നും പ്ര​ധാ​ന​മാ​ണ്. അ​വി​ടെ​യാ​ണ് ന​മ്മു​ടെ പ്ര​ത്യു​ല്‍​പാ​ദ​ന അ​വ​യ​വ​ങ്ങ​ള്‍ ഉ​ള​ള​ത്. അ​വ​യെ സം​ര​ക്ഷി​ക്ക​ണം. സ്ത്രീ​യാ​യി​രി​ക്കെ ന​മു​ക്ക് സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ണ്ട്.

അ​ത് നി​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ​ക​ര​മാ​ണെ​ങ്കി​ല്‍ ആ​യി​ക്കോ​ളൂ. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലേ​ക്കാ​യി പെ​ര്‍​ഫെ​ക്ട് ചി​ത്ര​ങ്ങ​ള്‍​ക്കു വേ​ണ്ടി മാ​ത്രം നി​ങ്ങ​ളെ ടോ​ര്‍​ച്ച​ര്‍ ചെ​യ്യ​രു​ത്. കു​റ​ച്ച് കൊ​ഴു​പ്പു​ണ്ടാ​കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​ണ്- താ​പ്സി കു​റി​ച്ചു.

Tags : Taapsee Pannu self-harmed lose weight

Recent News

Corehub Up