x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോ​ർ​ട്സ് ധ​രി​ച്ച് പു​റ​ത്ത് പോ​കാ​നൊ​രു​ങ്ങി കു​ഞ്ഞാ​റ്റ, രൂ​ക്ഷ​നോ​ട്ട​വു​മാ​യി ഉ​ർ​വ​ശി; ര​സ​ക​ര​മാ​യ വീ​ഡി​യോ


Published: May 29, 2026 10:18 AM IST | Updated: May 29, 2026 10:18 AM IST

ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ച് ഉ​ർ​വ​ശി​യു​ടെ മ​ക​ൾ കു​ഞ്ഞാ​റ്റ എ​ന്ന തേ​ജാ​ല​ക്ഷ്മി. പു​റ​ത്തു​പോ​കാ​നാ​യി ഒ​രു​ങ്ങി​യ​പ്പോ​ൾ കു​ഞ്ഞാ​റ്റ ഇ​ട്ട വ​സ്ത്രം സൂ​ക്ഷി​ച്ചു​നോ​ക്കു​ന്ന ഉ​ർ​വ​ശി​യെ വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​റ​ക്കം കു​റ​ഞ്ഞ ഷോ​ർ​ട്സ് ആ​ണ് കു​ഞ്ഞാ​റ്റ ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

പി​ന്നീ​ട് നേ​രെ ഉ​ർ​വ​ശി​യു​ടെ മു​ഖ​ത്തേ​യ്ക്കാ​ണ് കാ​മ​റ പോ​കു​ന്ന​ത്. ആ ​നോ​ട്ട​മാ​ണ് എ​ല്ലാ​വ​രെ​യും ചി​രി​പ്പി​ക്കു​ന്ന​ത്. ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി അ​മ്മ​യു​ടെ എ​ല്ലാ ഭാ​വ​ങ്ങ​ളും ആ ​മു​ഖ​ത്തു​ണ്ട്.

നീ ​ഈ കോ​ല​ത്തി​ലാ​ണോ പു​റ​ത്തോ​ട്ട് ഇ​റ​ങ്ങു​ന്ന​ത്? എ​ന്ന ഒ​രു​നോ​ട്ട​മാ​ണ് ഉ​ർ​വ​ശി​യു​ടേ​ത്.

വി​ഡി​യോ​യ്ക്ക് താ​ഴെ കു​ഞ്ഞാ​റ്റ ന​ൽ​കി​യ ക്യാ​പ്ഷ​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. "അ​മ്മ​യ്ക്ക് എ​ന്‍റെ ഡ്ര​സ് ഒ​ട്ടും ഇ​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല, പ​ക്ഷേ, ഞാ​ൻ ഇ​ടും!" എ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​റ്റ കു​റി​ച്ച​ത്.

സി​നി​മ​യി​ൽ എ​ത്ര വ​ലി​യ ന​ടി​യാ​ണെ​ങ്കി​ലും വീ​ട്ടി​ൽ അ​മ്മ​മാ​ർ ഒ​രേ ബ്രാ​ൻ​ഡ് ത​ന്നെ!' എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.

Tags : Urvashi kunjatta video

Recent News

Corehub Up