x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പാ​നം ശീ​ലി​ച്ച​ത് വി​വാ​ഹം ക​ഴി​ച്ച് ചെ​ന്നു ക​യ​റി​യ വീ​ട്ടി​ൽ നി​ന്ന്; വെ​ളി​പ്പെ​ടു​ത്തി ഉ​ർ​വ​ശി


Published: December 16, 2025 09:42 AM IST | Updated: December 16, 2025 09:42 AM IST

മ​ദ്യ​പാ​നം ശീ​ലി​ച്ച​ത് വി​വാ​ഹം ക​ഴി​ച്ചു ചെ​ന്നു​ക​യ​റി​യ വീ​ട്ടി​ൽ നി​ന്നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി ഉ​ർ​വ​ശി. വി​വാ​ഹം ക​ഴി​ഞ്ഞ് ചെ​ന്ന വീ​ട്ടി​ലെ അ​ന്ത​രീ​ക്ഷം താ​ൻ വ​ള​ർ​ന്നു​വ​ന്ന ചു​റ്റു​പാ​ടി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പു​തി​യ അ​ന്ത​രീ​ക്ഷ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തി​ലൂ​ടെ ത​ന്‍റെ സ്വ​ഭാ​വ​ത്തി​ലും ജീ​വി​ത​ശൈ​ലി​യി​ലും മാ​റ്റ​ങ്ങ​ൾ വ​ന്നു​തു​ട​ങ്ങി​യെ​ന്നും ഉ​ർ​വ​ശി ര​ഞ്ജി​നി ഹ​രി​ദാ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ദ്യ​വി​വാ​ഹം ക​ഴി​ഞ്ഞു ചെ​ല്ലു​മ്പോ​ൾ ആ ​വീ​ട്ടി​ൽ ന​മ്മു​ടെ വീ​ട്ടി​ലെ ചി​ട്ട​ക​ളാ​യി​രു​ന്നി​ല്ല. അ​വി​ടെ എ​ല്ലാ​വ​രും ഫോ​ർ​വേ​ർ​ഡ് ആ​യ ആ​ളു​ക​ൾ ആ​ണ്. ഡ്രി​ങ്ക്‌​സും ഭ​ക്ഷ​ണ​വും എ​ല്ലാം ഒ​രു​മി​ച്ച് ഇ​രു​ന്നു ക​ഴി​ക്കു​ന്നു. അ​മ്മ​യും മ​ക്ക​ളും ഒ​ക്കെ ഒ​രു​മി​ച്ചി​രു​ന്നു ഡ്രി​ങ്ക്സ് ഒ​ക്കെ ക​ഴി​ക്കു​ന്ന ആ​ളു​ക​ൾ! അ​ങ്ങ​നെ​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ചെ​ല്ലു​മ്പോ​ൾ ഇ​തൊ​ക്കെ സാ​ധ്യം ആ​ണോ എ​ന്ന് ഞാ​ൻ ചി​ന്തി​ച്ചി​ട്ടു​ണ്ട്. അ​ത​ങ്ങു പൊ​രു​ത്ത​പ്പെ​ട്ടു പോ​കാ​ൻ ശ്ര​മി​ച്ചു ശ്ര​മി​ച്ചു പോ​യി.

പി​ന്നെ ഇ​തെ​ല്ലാം ക​ഴി​ഞ്ഞു ജോ​ലി​ക്ക് പോ​കു​ന്നു. അ​ങ്ങ​നെ ഞാ​ൻ മ​റ്റൊ​രു ആ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഒ​രു​പാ​ട് വൈ​കി​പ്പോ​യി. എ​നി​ക്ക് പ്ര​ക​ടി​പ്പി​ക്കാ​നും ആ​രും​ഇ​ല്ല.

പി​ന്നെ ഞാ​ൻ എ​ടു​ത്ത തീ​രു​മാ​നം ആ​യി​രു​ന്നു വി​വാ​ഹം, അ​ത് ന​ല്ല​താ​യി​രു​ന്നു എ​ന്ന് വീ​ട്ടു​കാ​രെ കാ​ണി​ക്കാ​നും ഞാ​ൻ ഒ​രു​പാ​ട് വാ​ശി കാ​ണി​ച്ചു. എ​ല്ലാം അ​റി​യു​ന്ന ആ​ൾ ക​ല​ച്ചേ​ച്ചി ആ​യി​രു​ന്നു. നേ​രെ ആ​ക്കാ​ൻ ചേ​ച്ചി​യും ശ്ര​മി​ച്ചു. പ​ക്ഷേ അ​പ്പോ​ഴേ​ക്കും ന​മ്മ​ൾ വേ​റെ ഒ​രാ​ൾ ആ​യി മാ​റി ക​ഴി​ഞ്ഞു. ന​മ്മ​ൾ തീ​രെ കു​ഴി​യി​ലേ​ക്ക് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഞാ​ൻ സി​നി​മ​യി​ൽ വ​രു​മ്പോ​ൾ ശ്രീ​ദേ​വി മാ​ഡ​ത്തെ​കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ട്, ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു ത​ള​ർ​ന്നി​രി​ക്കു​ന്ന അ​വ​ർ​ക്ക് ഒ​ന്ന് റി​ലാ​ക്സ് ആ​കാ​ൻ ഒ​രു ഡ്രി​ങ്ക്സ് ​കൊ​ണ്ടു വ​ന്നു കൊ​ടു​ക്കു​മെ​ന്ന്. കാ​ര​ണം അ​വ​ർ വ​ള​രെ ഹെ​വി ആ​യി ജോ​ലി ചെ​യ്യു​ന്നു.

അ​ത് കൊ​ടു​ത്താ​ണ് അ​വ​രെ പി​ടി​ച്ചു നി​ർ​ത്തു​ന്ന​ത് എ​ന്ന് അ​വ​രോ​ടൊ​പ്പം അ​ഭി​ന​യി​ച്ച രാ​ധ​യെ പോ​ലെ​യു​ള്ള​വ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. ശ്രീ​ദേ​വി മാ​ഡ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ച്ച കു​ട്ടി പ​ത്മി​നി എ​ന്നൊ​രു ന​ടി​യും അ​ത് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​നി​ക്ക് ചെ​ന്നു​ക​യ​റി​യ വീ​ട്ടി​ൽ നി​ന്നാ​ണ് ആ ​ഒ​രു പ​രി​ച​യം ഉ​ണ്ടാ​കു​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞു വ​രു​മ്പോ​ൾ ഒ​ന്ന് റി​ലാ​ക്സ് ആ​കാ​ൻ വേ​ണ്ടി എ​ല്ലാ​വ​രും കൂ​ടി ഇ​രു​ന്നു ക​ഴി​ക്കും. പ​ക്ഷേ, പി​ന്നീ​ട് ന​മ്മ​ൾ മാ​ത്രം ഒ​റ്റ​യാ​ൾ

പ​ട്ടാ​ള​മാ​യി സ​മ്പാ​ദ്യ​ത്തി​നു​ള്ള ആ​ളാ​വു​ക​യും ന​മു​ക്ക് ഇ​ഷ്ട​മ​ല്ലാ​തെ പ​ല​തും ചെ​യ്യേ​ണ്ടി വ​ന്നു. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​കു​മ്പോ​ൾ ഡ്രി​ങ്ക്സ് ക​ഴി​ക്കു​ന്ന​ത് കൂ​ടും. അ​തി​ന​നു​സ​രി​ച്ച് ന​മ്മു​ടെ ആ​രോ​ഗ്യം മോ​ശം ആ​വു​ക​യും ചെ​യ്തു. 

എ​നി​ക്ക് അ​തി​നും മാ​ത്ര​മു​ള്ള ആ​രോ​ഗ്യം ഇ​ല്ല. ഉ​റ​ക്കം ന​ഷ്‌​ട​മാ​കു​ന്നു. ഇ​തൊ​ക്കെ ചെ​യ്താ​ലും ഉ​റ​ക്കം വ​രി​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​റ്റാ​തെ വ​രു​ന്നു. ഇ​ത് ര​ണ്ടും പോ​യ അ​വ​സ്ഥ​യി​ൽ മാ​ന​സി​ക നി​ല മാ​റും. ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ​വും ഇ​ല്ലാ​തെ ഇ​തി​നെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ച്ചു. പി​ന്നെ ചു​റ്റു​പാ​ടും മ​റ​ക്കും.

ഇ​തെ​ല്ലാം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി. പ​ക്ഷേ, എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫും എ​ല്ലാ​വ​രും ചേ​ർ​ന്ന് എ​ന്നെ അ​തി​ൽ നി​ന്നും മോ​ചി​പ്പി​ക്കാ​നും തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി വ​ന്നു. ബ​ല​മാ​യി എ​ന്നെ അ​തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ അ​വ​ർ മു​ന്നോ​ട്ടു വ​ന്നു. ആ ​സ​മ​യ​ത്ത് എ​ന്‍റെ വീ​ട്ടി​ൽ നി​ന്നും കു​റ​ച്ചു ആ​ളു​ക​ൾ പ​റ​ഞ്ഞു, സ​ത്യം ഒ​ന്നും പു​റ​ത്തു പ​റ​യ​ണ്ട എ​ന്ന്. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ പോ​യി ജീ​വി​ക്കാ​ൻ ഉ​ള്ള​വ​ൾ ആ​ണ് പെ​ൺ​കു​ട്ടി എ​ന്ന രീ​തി​യി​ൽ ആ​ണ് എ​ന്നെ വ​ള​ർ​ത്തി​യ​ത്. ആ ​രീ​തി​യി​ൽ ഞാ​ൻ ജീ​വി​ച്ചു. അ​ത് മാ​റാ​ൻ കു​റേ​കാ​ലം എ​ടു​ത്തു. 

ഞാ​ൻ മി​ണ്ടാ​തെ ഇ​രു​ന്ന​ത് എ​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ഓ​ർ​ത്തി​ട്ടാ​ണ്. പ​ക്ഷേ, മ​റു​ഭാ​ഗ​ത്ത് നി​ന്നു വ​ന്ന വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ശ​രി​യാ​യ രീ​തി​യി​ൽ ആ​യി​രു​ന്നി​ല്ല.

അ​ത് കേ​ൾ​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ ക​ട​മ​യാ​ണ് നി​ങ്ങ​ളു​ടെ ഭാ​ഗം ന്യാ​യീ​ക​രി​ക്കേ​ണ്ട​ത് എ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. 85 മു​ത​ൽ 95 വ​രെ മ​ല​യാ​ള സി​നി​മ​യി​ൽ ആ​ക്റ്റീ​വ് ആ​യി നി​ന്ന ഉ​ർ​വ​ശി എ​ന്താ​ണെ​ന്ന് ഇ​വി​ടെ ഉ​ള്ള​വ​ർ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​റി​യാം. അ​ത് ക​ഴി​ഞ്ഞു​ള്ള എ​ന്‍റെ മാ​റ്റ​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മാ​ണ്. എ​നി​ക്ക് ഇ​ങ്ങ​നെ ഒ​രു നി​യോ​ഗം ഉ​ണ്ടാ​യി​രു​ന്നു. എ​ന്‍റെ മ​ക​ൾ ഇ​ങ്ങ​നെ ര​ണ്ടു​പേ​രു​ടെ മ​ക​ളാ​യി ജ​നി​ക്ക​ണം എ​ന്ന​ത്. ആ ​നി​യോ​ഗം പൂ​ർ​ത്തി​യാ​യി. ഇ​പ്പോ​ൾ ഇ​തൊ​ന്നും എ​ന്നെ ബാ​ധി​ക്കു​ന്ന​തേ​യി​ല്ല. 

Tags : Urvashi drinking alcohol after marriage manoj k jayan

Recent News

Corehub Up