മുംബൈ: മുംബൈയിലെ തിരക്കേറിയ മലാഡ് റെയില്‍വേ സ്റ്റേഷനില്‍ കോളജ് അധ്യാപകൻ സഹയാത്രികന്റെ കുത്തേറ്റുമരിച്ചു. വിലേ പാര്ലെയയിലെ എന്‍എം കോളജ് അധ്യാപകൻ അലോക് സിംഗാണ് കൊല്ലപ്പെട്ടത്. നിസാരതർക്കത്തെത്തുടർന്ന് സഹയാത്രികനായ അധ്യാപകനെ കുത്തിയ 27 കാരനായ പ്രതി ഓംകാര്‍ ഷിന്‍ഡെയോ പോലീസ് പിടികൂടി.
അലോക് സിംഗും ഷിന്‍ഡെയും ഒരേ ലോക്കല്‍ ട്രെയിനിലാണ് സഞ്ചരിച്ചത്. മലാഡിൽ എത്തിയപ്പോൾ കമ്പാര്‍ട്ട്മെന്റ് ഗേറ്റിൽ കയറുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടാക്കി. ഇതിനുശേഷം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയ ഉടൻ മൂര്‍ച്ചയുള്ള കത്തികൊണ്ട് പ്രതി അധ്യാപകന്റെ വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപെട്ടു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാള്‍ ഓടിമറയുന്ന ദൃശ്യം ലഭിച്ചത്.തുടർന്ന് പോലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു. മറ്റന്തെങ്കിലും കാരണം കൊലപാതകത്തിനു പിന്നിൽ ഉണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Tags : college teacher death by Malad railway station