x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി സ​മ​രം; ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

വെബ് ഡെസ്ക്
Published: July 27, 2026 07:49 AM IST | Updated: July 27, 2026 07:49 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സ​മ​ര​ത്തി​നെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മൂ​ന്ന് ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

സ​മ​ര​ത്തി​ന് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ കേ​ന്ദ്ര​സേ​ന​യ്ക്കും ഡ​ൽ​ഹി പോ​ലീ​സി​നെ​തി​രെ​യും കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. ക​ഴി​ഞ്ഞ ത​വ​ണ ഈ ​ഹ​ർ​ജി കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​വേ കോ​ട​തി​യു​ടെ സ​മ​യം ക​ള​യ​രു​തെ​ന്ന ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ർ​ശം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ കേ​സി​നെ സം​ബ​ന്ധി​ച്ചു​ള്ള അ​ർ​ഹ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ അ​ഭി​ഭാ​ഷ​ക​ൻ ആ ​സ​മ​യ​ത്ത് കോ​ട​തി​യെ ധ​രി​പ്പി​ച്ചി​രു​ന്നി​ല്ല എ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് പി​ന്നീ​ട് ചീ​ഫ് ജ​സ്റ്റീ​സ് ന​ൽ​കി​യ​ത്. ഇ​ന്നു പ​രി​ഗ​ണ​ന​യ്ക്ക് എ​ത്തു​ന്ന ഹ​ർ​ജി​ക​ളി​ൽ കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : CJP protest Supreme Court Petitions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up