x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചർച്ചകളിൽ രഹസ്യാത്മകത; അവസാനം വരെയും സസ്പെൻസ്


Published: May 15, 2026 01:52 AM IST | Updated: May 15, 2026 01:52 AM IST

ന്യൂ​ഡ​ൽ​ഹി: 24 അ​ക്ബ​ർ റോ​ഡി​ലെ കോ​ണ്‍ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ദീ​പദാ​സ് മു​ൻ​ഷി കോ​ണ്‍ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് വ​രെ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത് നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ച​ര​ടു​വ​ലി​ക​ൾ​ക്കും അ​നൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കും വേ​ദി​യാ​യ ഡ​ൽ​ഹി​യി​ൽ അ​വ​സാ​ന ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും ട്വി​സ്റ്റു​ക​ൾ നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്ച​യോ​ടെ​യു​ണ്ടാ​കു​മെ​ന്ന് എ​ഐ​സി​സി നേ​തൃ​ത്വം ന​ൽ​കി​യ സൂ​ച​ന​ക​ള​നു​സ​രി​ച്ച് ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും ത​യാ​റെ​ടു​ത്തെ​ങ്കി​ലും അ​പ്പോ​ഴും ഒ​രൊ​റ്റ പേ​രി​ലേ​ക്കെ​ത്തി​യി​രു​ന്നി​ല്ല. രാ​വി​ലെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ കാ​ത്തി​രി​പ്പും നീ​ണ്ടു.

ഉ​ച്ച ക​ഴി​ഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കാ​ർ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യു​ടെ ക​വാ​ടം ക​ട​ന്ന​പ്പോ​ൾ നേ​താ​ക്ക​ൾ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്നും പ്ര​ഖ്യാ​പ​നം രാ​ജാ​ജി മാ​ർ​ഗി​ലു​ള്ള പ​ത്താം ന​ന്പ​ർ വ​സ​തി​യി​ൽ​ത്ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നു​മു​ള്ള പ്ര​തീ​തി വ​ന്നു.

എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ കാ​ർ ഗേ​റ്റി​നു പു​റ​ത്തേ​ക്കു പോ​യ​പ്പോ​ൾ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളും അ​സ്ത​മി​ച്ചു. ആ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് വീ​ണ്ടും ജീ​വ​ൻ വെ​ച്ച​ത് എ​ഐ​സി​സി​യു​ടെ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ജ​യ്റാം ര​മേ​ശി​ന്‍റെ കാ​ർ ഗേ​റ്റി​ന​ക​ത്തേ​ക്ക് ക​ട​ന്ന​പ്പോ​ഴാ​ണ്. എ​ന്നാ​ൽ പു​റ​ത്തു​കാ​ത്തു​നി​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ന്നി​ലേ​ക്ക് 15 മി​നി​റ്റി​നു ശേ​ഷം ക​ട​ന്നു​വ​ന്ന ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞ​താ​ക​ട്ടെ പ്ര​ഖ്യാ​പ​നം നാ​ളെ​യു​ണ്ടാ​കു​മെ​ന്ന് മാ​ത്രം.

എ​ഐ​സി​സി നേ​തൃ​ത്വം പ്ര​ഖ്യാ​പ​ന​ത്തി​നാ​യി തീ​രു​മാ​നി​ച്ച ദി​വ​സ​വും പ്ര​ഖ്യാ​പ​നം എ​ങ്ങ​നെ വ​രു​മെ​ന്നോ എ​ന്താ​ണെ​ന്നോ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക​ട​ക്കം പി​ടി​കി​ട്ടി​യി​രു​ന്നി​ല്ല. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ‘ഉ​ള്ളി​ലി​രി​പ്പ്’ ഒ​രു​ത​ര​ത്തി​ലും തു​ളു​ന്പാ​ത്ത​ത്തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ഖാ​ർ​ഗെ​യു​ടെ​യും വേ​ണു​ഗോ​പാ​ലി​ന്‍റെ​യും വ​സ​തി​ക്കു​മു​ന്നി​ൽ രാ​വി​ലെ മു​ത​ൽ മാ​ധ്യ​മ​ങ്ങ​ൾ ത​ന്പ​ടി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു.

പ്ര​ഖ്യാ​പ​നം കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണോ അ​തോ ഡ​ൽ​ഹി​യി​ലാ​ണോ എ​ന്നു സം​ശ​യി​ച്ചു​നി​ൽ​ക്ക​വെ 24 അ​ക്ബ​ർ റോ​ഡി​ലെ കോ​ണ്‍ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ദീ​പ ദാ​സ്മു​ൻ​ഷി, മു​കു​ൾ വാ​സ്നി​ക്, അ​ജ​യ് മാ​ക്ക​ൻ എ​ന്നി​വ​രു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം കൃ​ത്യം പ​ന്ത്ര​ണ്ടി​നു ന​ട​ക്കു​മെ​ന്ന അ​റി​യി​പ്പ് വ​ന്നു.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്ക​പ്പെ​ട്ട ര​ണ്ട് നി​രീ​ക്ഷ​ക​രും ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്നു​വെ​ന്ന സ​ന്ദേ​ശം എ​ന്തി​നു വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ആ ​പേ​ര് ആ​രാ​ണെ​ന്ന​തി​ൽ എ​ഐ​സി​സി നേ​തൃ​ത്വം അ​വ​സാ​നം വ​രെ സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തി.

Tags : Confidentiality negotiations suspense

Recent News

Corehub Up