x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ ധാരണ


Published: April 15, 2026 03:54 PM IST | Updated: April 15, 2026 03:54 PM IST

ന്യൂഡൽഹി: വനിതാ സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. മണ്ഡല പുനർനിർണയത്തെ എതിർത്ത് വോട്ടു ചെയ്യാനും തീരുമാനമായി.

തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്നാണ് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായത്. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.

അതേസമയം, വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷ സഖ്യം യോഗം ചേരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

മുതിര്‍ന്ന നേതാക്കളായ ആനി രാജ, കപില്‍ സിബല്‍, സഞ്ജയ് റാവത്ത്, സുപ്രിയ സുലെ, കെ.സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Tags : Congress oppose Women's Reservation Amendment Bill

Recent News

Corehub Up