ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനുശേഷം കാഷ്മീർ താഴ്വരയിൽ നിലച്ചുപോയ ടൂറിസം മേഖലയ്ക്ക് ആശ്വാസമായി സിനിമാ ചിത്രീകരണം.
തെക്കൻ കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുശേഷം കാഷ്മീർ താഴ്വാരങ്ങളിലെ വിനോദ സഞ്ചാരമേഖല ആറുമാസമായി നിശ്ചലമായിരുന്നു.
തെലുങ്ക് സിനിമയുടെ ചിത്രീകരണത്തോടെയാണ് ഇപ്പോൾ താഴ്വാരത്തിനു ജീവൻ വച്ചത്. കാഷ്മീർ താഴ്വര ഇപ്പോൾ ശാന്തമാണെന്നും നൂറുശതമാനം സുരക്ഷിതമാണെന്നും സിനിമാ സംവിധായകൻ വിമൽ കൃഷ്ണ മാധ്യമങ്ങളോടു പറഞ്ഞു.
Tags : Film shooting Kashmir Valley Film shooting in Kashmir Valley