x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യസംരക്ഷണം: ചെ​ല​വി​ല്‍ മു​ന്നി​ല്‍ മ​ല​യാ​ളി​ക​ള്‍

സീ​​​നോ സാ​​​ജു
Published: May 30, 2026 03:26 AM IST | Updated: May 30, 2026 03:26 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ശ് കൈ​​​യി​​​ൽ​​​നി​​​ന്നു ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​ത് മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നു നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് അ​​​ക്കൗ​​​ണ്ട്സി​​​ന്‍റെ 2022-23ലെ ​​​റി​​​പ്പോ​​​ർ​​​ട്ട്.

കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രാ​​​ൾ ശ​​​രാ​​​ശ​​​രി 8388 രൂ​​​പ​​​യാ​​​ണ് സ്വ​​​ന്തം കീ​​​ശ​​​യി​​​ൽ​​​നി​​​ന്ന് ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി 2022-23 വ​​​ർ​​​ഷം ചെ​​​ല​​​വാ​​​ക്കി​​​യ​​​ത് (ഔ​​​ട്ട് ഓ​​​ഫ് ദ ​​​പോ​​​ക്ക​​​റ്റ് എ​​​ക്സ്പെ​​​ൻ​​​ഡീ​​​ച്ച​​​ർ-​​​ഒ​​​ഒ​​​പി​​​ഇ). ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​തു​​​ള്ള ബം​​​ഗാ​​​ളി​​​ൽ ഒ​​​രാ​​​ൾ സ്വ​​​ന്തം കീ​​​ശ​​​യി​​​ൽ​​​നി​​​ന്ന് ശ​​​രാ​​​ശ​​​രി 4183 രൂ​​​പ​​​യാ​​​ണ് ആ ​​​വ​​​ർ​​​ഷം ചെ​​​ല​​​വി​​​ട്ട​​​ത്. ര​​​ണ്ടാ​​​മ​​​നേ​​​ക്കാ​​​ൾ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​മാ​​​ണ് മ​​​ല​​​യാ​​​ളി​​​യു​​​ടെ ചെ​​​ല​​​വാ​​​ക്ക​​​ൽ.

റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം 2022-23 വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ളം ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത് ആ​​​കെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 47,216 കോ​​​ടി രൂ​​​പ​​​യാ​​​ണ്. വ​​​ലി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചെ​​​ല​​​വ് ഇ​​​ട​​​ത്ത​​​രം മാ​​​ത്ര​​​മാ​​​ണെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ (ജി​​​എ​​​സ്ഡി​​​പി) 4.5 ശ​​​ത​​​മാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തി​​​നു വേ​​​ണ്ടി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

ജി​​​എ​​​സ്ഡി​​​പി​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തി​​​നു​​​വേ​​​ണ്ടി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ശ​​​ത​​​മാ​​​നം നീ​​​ക്കി​​​വ​​​ച്ച​​​ത് കേ​​​ര​​​ള​​​മാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു. ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത് കേ​​​ര​​​ളം ചെ​​​ല​​​വി​​​ട്ട 47,216 കോ​​​ടി​​​യി​​​ൽ 12,931 കോ​​​ടി രൂ​​​പ പൗ​​​ര​​​ർ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വാ​​​ക്കി​​​യ​​​താ​​​ണ്.

സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു പൗ​​​ര​​​ന്‍റെ ആ​​​രോ​​​ഗ്യ​​​ത്തി​​​നാ​​​യി ശ​​​രാ​​​ശ​​​രി 3592 രൂ​​​പ​​​യാ​​​ണ് 2022-23 വ​​​ർ​​​ഷ​​​ത്തി​​​ൽ ചെ​​​ല​​​വാ​​​ക്കി​​​യ​​​ത്. ഈ ​​​ക​​​ണ​​​ക്കി​​​ൽ പൗ​​​ര​​​ർ​​​ക്കാ​​​യി 5913 രൂ​​​പ ചെ​​​ല​​​വാ​​​ക്കി​​​യ ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശും 3916 രൂ​​​പ ചെ​​​ല​​​വാ​​​ക്കി​​​യ ജ​​​മ്മു-​​​കാ​​​ഷ്മീ​​​രും മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നു മു​​​ന്നി​​​ലു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ ബാ​​​ക്കി​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത് സ​​​ർ​​​ക്കാ​​​ർ പൗ​​​ര​​​ർ​​​ക്കാ​​​യി ചെ​​​ല​​​വാ​​​ക്കു​​​ന്ന തു​​​ക​​​യും പൗ​​​ര​​​ർ സ്വ​​​ന്തം കൈ​​​യി​​​ൽ​​​നി​​​ന്ന് ചെ​​​ല​​​വാ​​​ക്കു​​​ന്ന തു​​​ക​​​യും ത​​​മ്മി​​​ൽ വ​​​ലി​​​യ അ​​​ന്ത​​​ര​​​മി​​​ല്ലെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യാ​​​ണ് മ​​​ല​​​യാ​​​ളി​​​ക​​​ൾ സ്വ​​​ന്തം കീ​​​ശ​​​യി​​​ൽ​​​നി​​​ന്ന് ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത് ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ സ്വ​​​കാ​​​ര്യ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ൽ കേ​​​ര​​​ളം കൈ​​​വ​​​രി​​​ച്ച പു​​​രോ​​​ഗ​​​തി​​​യും രോ​​​ഗ​​​ങ്ങ​​​ളെ നേരത്തേ ത​​​ട​​​യാ​​​നു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ അ​​​വ​​​ബോ​​​ധ​​​വും ഉ​​​യ​​​ർ​​​ന്ന ആ​​​യു​​​രാ​​​രോ​​​ഗ്യ​​​വും മ​​​ല​​​യാ​​​ളി​​​ക​​​ൾ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളേക്കാ​​​ൾ വ​​​ള​​​രെ മു​​​ക​​​ളി​​​ലാ​​​യി ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത് പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​വ​​​രു​​​ണ്ട്.

എ​​​ന്നാ​​​ൽ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​യ​​​ർ​​​ന്ന ചെ​​​ല​​​വും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത ഫീ​​​സു​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ലെ സാം​​​ക്ര​​​മി​​​കേ​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കു​​​ക​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളാ​​​ണ്.

Tags : Healthcare Malayalies

Recent News

Corehub Up