x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ നല്ല അഭിനേതാക്കൾ! അ​​​മേ​​​രി​​​ക്ക പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ അ​​​നു​​​സ​​​രി​​​ച്ചെ​​​ന്ന് യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി ബെ​​​സ​​​ന്‍റ്


Published: March 8, 2026 02:59 AM IST | Updated: March 8, 2026 02:59 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​ർ വ​​​ള​​​രെ ന​​​ല്ല അ​​​ഭി​​​നേ​​​താ​​​ക്ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്കോ​​​ട്ട് ബെ​​​സ​​​ന്‍റ്.

റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങാ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു 30 ദി​​​വ​​​സ​​​ത്തെ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യു​​​ള്ള ബെ​​​സ​​​ന്‍റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ഇ​​​ന്ത്യ​​​യി​​​ൽ വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പ​​​രി​​​ഹാ​​​സം നി​​​റ​​​ഞ്ഞ പു​​​തി​​​യ പ​​​രാ​​​മ​​​ർ​​​ശം.

"ഇ​​​ന്ത്യ​​​ക്കാ​​​ർ വ​​​ള​​​രെ ന​​​ല്ല അ​​​ഭി​​​നേ​​​താ​​​ക്ക​​​ളാ​​​യി​​​രു​​​ന്നു. ഈ ​​​വീ​​​ഴ്ച​​​യി​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തു നി​​​ർ​​​ത്താ​​​ൻ ഞ​​​ങ്ങ​​​ൾ അ​​​വ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​വ​​​ർ അ​​​ങ്ങ​​​നെ ചെ​​​യ്തു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​വ​​​ർ അ​​​തു മാ​​​റ്റി​​​ സ്ഥാ​​​പി​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള താ​​​ത്കാ​​​ലി​​​ക എ​​​ണ്ണ വി​​​ട​​​വു നി​​​ക​​​ത്താ​​​ൻ റ​​​ഷ്യ​​​ൻ എ​​​ണ്ണ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഞ​​​ങ്ങ​​​ൾ അ​​​വ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യു​​​ടെ ഉ​​​പ​​​രോ​​​ധം ഞ​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി​​​യേ​​​ക്കാം' - ഒ​​​രു ബി​​​സി​​​ന​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ സ്കോ​​​ട്ട് ബെ​​​സ​​​ന്‍റ് പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​ഴ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പു​​​തി​​​യ പ്ര​​​സ്താ​​​വ​​​ന വി​​​വാ​​​ദ​​​മാ​​​യി.

നാ​​​ളെ തു​​​ട​​​ങ്ങു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം പ്ര​​​ക്ഷു​​​ബ്‌​​​ധ​​​മാ​​​കും. ഇ​​​ന്ത്യ​​​യെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ കു​​​ടി​​​യാ​​​ൻ രാ​​​ജ്യ​​​മാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ വാ​​​ങ്ങി​​​യ​​​തി​​​ന് ഇ​​​ന്ത്യ​​​ക്ക് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് 25 ശ​​​ത​​​മാ​​​നം ശി​​​ക്ഷാ തീ​​​രു​​​വ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു.

Tags : India America Secretary Besant crude oil

Recent News

Corehub Up