x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: March 28, 2026 03:22 PM IST | Updated: March 28, 2026 03:23 PM IST

ല​ക്നോ: നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. 11,200 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഏ​പ്രി​ൽ പ​കു​തി​യോ​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. മും​ബൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത തു​ട​ങ്ങി പ​ത്തു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ്. നാ​ല് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റ​ൺ​വേ നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

3000 ഏ​ക്ക​റി​ലാ​ണ് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, കേ​ന്ദ്ര മ​ന്ത്രി രാം ​മോ​ഹ​ൻ നാ​യി​ഡു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Noida International Airport inaugurated

Recent News

Corehub Up