ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർ ശെൽവം എൻഡിഎയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഒപിഎസും ടി.ടി.വി.ദിനകരനും തങ്ങൾക്കൊപ്പം നിൽക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഇപിഎസിന്റെ എതിർപ്പുകൾ മറികടന്നാണ് നിർണായക നീക്കങ്ങൾ. ഇതുസംബന്ധിച്ച് ഒപിഎസ് ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. രണ്ട് ദിവസം കൂടി ഒപിഎസ് ഡൽഹിയിൽ തുടർന്നേക്കും.
അതേസമയം ഒപിഎസ് ഡിഎംകെയ്ക്കോ ടിവികെയ്ക്കോ ഒപ്പം നിൽക്കണമെന്നാണ് അനുയായികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഒപിഎസ് ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്.