x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ൻ മ​സാ​ല വ്യ​വ​സാ​യി ക​മ​ൽ കി​ഷോ​ർ ചൗ​ര​സ്യ​യു​ടെ മ​രു​മ​ക​ൾ ജീ​വ​നൊ​ടു​ക്കി


Published: November 26, 2025 03:41 PM IST | Updated: November 26, 2025 03:41 PM IST

ന്യൂ​ഡ​ൽ​ഹി: പാ​ൻ മ​സാ​ല വ്യ​വ​സാ​യി ക​മ​ൽ കി​ഷോ​ർ ചൗ​ര​സ്യ​യു​ടെ മ​രു​മ​ക​ൾ ജീ​വ​നൊ​ടു​ക്കി. ദീ​പ്തി ചൗ​ര​സ്യ(40) ആ​ണ് മ​രി​ച്ച​ത്. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ വ​സ​ന്ത് വി​ഹാ​റി​ലെ വ​സ​തി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​മ​ൽ കി​ഷോ​റി​ന്‍റെ മ​ക​ൻ ഹ​ർ​പ്രീ​ത് ആ​ണ് ദീ​പ്തി​യു​ടെ ഭ​ർ​ത്താ​വ്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ മു​റി​യി​ൽ നി​ന്നും ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കു​റി​പ്പി​ൽ ആ​രു​ടെ​യും പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.

"ഞാ​ൻ‌ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. ഒ​രു ബ​ന്ധ​ത്തി​ൽ സ്നേ​ഹ​വും വി​ശ്വാ​സ​വും ഇ​ല്ലെ​ങ്കി​ൽ, ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥ​മെ​ന്താ​ണ്?' എ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​കാം ദീ​പ്തി മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ദീ​പ്തി​യും ഹ​ർ​പ്രീ​തും 2010ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് 14 കാ​നാ​യ മ​ക​നു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Pan Masala Baron Daughter-In-Law Suicide Kamla Pasand Rajshree

Recent News

Corehub Up