x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ശി​ക്ഷ ക​ഠി​ന​മാ​ക്കു​ന്ന ബി​ല്ലി​ൽ പ്ര​തി​പ​ക്ഷം സ​ഹ​ക​രി​ക്കും

നാഷണൽ ഡെസ്ക്
Published: July 26, 2026 09:04 AM IST | Updated: July 26, 2026 09:06 AM IST

രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ച പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് പി​ന്നാ​ലെ അ​യോ​ധ്യ​യും ഇ-20 ​പെ​ട്രോ​ൾ വി​ഷ​യ​ങ്ങ​ളും സ​ർ​ക്കാ​രി​നെ​തി​രെ ആ​യു​ധ​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. അ​തേ​സ​മ​യം ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സു​ക​ളി​ൽ ശി​ക്ഷ ക​ഠി​ന​മാ​ക്കി​ക്കൊ​ണ്ടു​ള്ള പു​തി​യ ബി​ല്ലി​ന്‍റെ ച​ർ​ച്ച​ക​ളി​ൽ പ്ര​തി​പ​ക്ഷം സ​ഹ​ക​രി​ക്കും.

തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന ബി​ല്ലി​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ പ്ര​ൾ​ഹാ​ദ് ജോ​ഷി പു​തി​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റു.

 

Tags : Question Paper Leak Opposition Strictpenaltiesbill Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up