x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്ക​ട​ലി​ൽ റ​ഷ്യ​ൻ എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം; തു​ർ​ക്കി തീ​ര​ത്ത് ഡ്രോ​ൺ പ​തി​ച്ചു


Published: March 26, 2026 04:59 PM IST | Updated: March 26, 2026 04:59 PM IST

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ലേ​ക്ക് എ​ണ്ണ​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ക​പ്പ​ലി​ന് നേ​രെ ക​രി​ങ്ക​ട​ലി​ൽ വെ​ച്ച് ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. പ​ലാ​വു പ​താ​ക വ​ഹി​ച്ച 'എ​ൽ​ബ​സ്' എ​ന്ന ക​പ്പ​ലി​ന് നേ​രെ​യാ​ണ് അ​ജ്ഞാ​ത ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​പ്പ​ൽ തു​ർ​ക്കി തീ​ര​ത്തേ​ക്ക് തി​രി​ച്ചു​വി​ടു​ക​യും സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ എ​ത്തി​യ ആ​ളി​ല്ലാ വാ​ഹ​ന​വും ഡ്രോ​ണും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ റൂ​മി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യോ എ​ണ്ണ ചോ​ർ​ച്ച ഉ​ണ്ടാ​വു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​ഷ്യ​ൻ തു​റ​മു​ഖ​മാ​യ നോ​വോ​റോ​സി​സ്കി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ക​പ്പ​ൽ. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ക​രി​ങ്ക​ട​ലി​ൽ റ​ഷ്യ​ൻ ബ​ന്ധ​മു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്നു​ണ്ട്.

ത​ങ്ങ​ളു​ടെ സ​മു​ദ്ര​പ​രി​ധി​ക്ക് സ​മീ​പം ന​ട​ക്കു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് തു​ർ​ക്കി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് തു​ർ​ക്കി നാ​റ്റോ അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​ങ്ക​ട​ലി​ലൂ​ടെ​യു​ള്ള ഇ​ന്ധ​ന നീ​ക്കം ത​ട​സ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

 

Tags : Russian Tanker Turkey Ship Drone

Recent News

Corehub Up