x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യം; ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് മോദി


Published: March 21, 2026 07:03 PM IST | Updated: March 21, 2026 07:03 PM IST

ന്യൂഡൽഹി: ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമെന്ന് മോദി പെസഷ്കിയനോട് പറഞ്ഞു.

ഈദ്, നവറൂസ് ആശംസകളും മോദി നേര്‍ന്നു. പശ്ചിമേഷ്യയിൽ ഉത്സവകാലത്തെ സമാധാനം തിരിച്ചുവരട്ടെയെന്നും മോദി പറഞ്ഞു. ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും മോദി പെസഷ്കിയാനോട് പറഞ്ഞു.

പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയും ഇന്ത്യ രേഖപ്പെടുത്തി.യുദ്ധം തുടങ്ങിയശേഷം ഇത് രണ്ടാം തവണയാണ് മോദി ഇറാൻ പ്രസിഡന്‍റിനെ വിളിക്കുന്നത്.

അതേസമയം പശ്ചിമേഷ്യൻ യുദ്ധം എപ്പോൾ അവസാനിക്കും എന്നതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നൽകുന്നത്.

Tags : Shipping Narendra Modi Iran President war Masoud Pezeshkian

Recent News

Corehub Up