ചണ്ഡിഗഡ്: പഞ്ചാബി ഗായികയുടെ മൃതദേഹം ലുധിയാനയിലെ കനാലില്‍ കണ്ടെത്തി. ലുധിയാനയിലെ ജമാല്പുര് സ്വദേശിയായ ഇന്ദര്‍ കൗറിനെയാണു (29- യഷിന്ദര്‍ കൗര്‍) മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 13ന് വീട്ടില്‍നിന്ന് കാറില്‍ പുറത്തുപോയ ഇന്ദര്‍ കൗറിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് സുഖ്വീന്ദര് സിംഗ് എന്നയാള്‍ തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോയതായി ഇന്ദറിന്റെ സഹോദരന് പരാതി നല്കി.
സുഖ്വീന്ദര് സിംഗ് വിവാഹിതനാണെങ്കിലും, ഇന്ദര്‍ കൗറിനെ വിവാഹം കഴിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സുഖ്വീന്ദറിന്റെ പിതാവ് പ്രീതം സിംഗ്, സുഹൃത്ത് കരംജിത് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്വീന്ദര് കാനഡയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു. കൗറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Tags : Punjab Singer body found canal