ബംഗളൂരു: ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച പുതിയ തലമുറ ധ്രുവ് ഹെലികോപ്റ്റര്‍ ആദ്യ പറക്കല്‍ നടത്തി.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) രൂപകല്‍പ്പന ചെയ്ത് ഹെലികോപ്റ്റര്‍ കേന്ദ്രമന്ത്രി രാം മോഹന്‍ നായിഡു ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ കഴിവിന്റെ പ്രതീകമാണ് ധ്രുവ് ഹെലികോപ്റ്ററെന്ന് മന്ത്രി വിശേഷിപ്പിച്ചു.
ഗുണനിലവാരത്തിലും സുരക്ഷയിലും ആധുനിക സവിശേഷതകള്‍ ധുവ് ഹെലികോപ്റ്ററില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോകോത്തര സിവില്‍ സര്‍ട്ടിഫൈഡ് ഗ്ലാസ് കോക്ക്പിറ്റും ആധുനിക ഏവിയോണിക്സ് സ്യൂട്ടും ഇതില്‍ ഉള്‍പ്പെടുന്നു. വിഐപികള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ സംവിധാനങ്ങളും ഇതിലുണ്ട്.
Tags : Dhruv helicopter first flight indigenous HAL