x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപിയുടെ തന്ത്രത്തിനെതിരേ കരുതിയിരിക്കണം: കപിൽ സിബൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: January 19, 2026 02:41 AM IST | Updated: January 19, 2026 02:41 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ ഇ​​​ല്ലാ​​​ത്ത​​​തോ ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത​​​തോ ആ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​റ്റു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രി​​​ക​​​യും പി​​​ന്നീ​​​ട് അ​​​വ​​​രെ ഒ​​​തു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത​​​ന്ത്ര​​​മെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ എം​​​പി​​​ ക​​​പി​​​ൽ സി​​​ബ​​​ൽ.

ബി​​​ഹാ​​​റി​​​ൽ ഈ ​​​ത​​​ന്ത്രം അ​​​വ​​​ർ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യെ​​​ന്നും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.      ഹ​​​രി​​​യാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും സ​​​മാ​​​ന ത​​​ന്ത്രം പ​​​യ​​​റ്റി​​​യ ബി​​​ജെ​​​പി അ​​​വി​​​ടെ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ലോ​​​ക്ദ​​​ൾ പാ​​​ർ​​​ട്ടി​​​യെ ഒ​​​തു​​​ക്കി. പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി സ​​​ഖ്യം സ്ഥാ​​​പി​​​ച്ച് സാ​​​വ​​​ധാ​​​നം അ​​​വ​​​രെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി സ്വ​​​ന്തം സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ രീ​​​തി.

മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശി​​​വ​​​സേ​​​ന​​​യെ പി​​​ള​​​ർ​​​ത്തി ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ വി​​​ഭാ​​​ഗ​​​വു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ബി​​​ജെ​​​പി ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത​​​ന്ത്ര​​​ത്തി​​​ന് ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

 ബി​​​ജെ​​​പി​​​യു​​​മാ​​​യി ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്ക​​​രു​​​തെ​​​ന്നും അ​​​വ​​​ർ നി​​​ങ്ങ​​​ളെ ക്ര​​​മേ​​​ണ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നും ചെ​​​റു​​​പാ​​​ർ​​​ട്ടി​​​ക​​​ളോ​​​ടാ​​​യി ക​​​പി​​​ൽ സി​​​ബ​​​ൽ പ​​​റ​​​ഞ്ഞു. 

Tags : careful against BJP strategy

Recent News

Corehub Up