x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ‌ ആ​ശ​ങ്ക അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം


Published: March 3, 2026 07:28 PM IST | Updated: March 3, 2026 07:28 PM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ രൂ​ക്ഷ​മാ​കു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. സം​ഘ​ർ​ഷം കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് നി​ർ​ണാ​യ​ക​മാ​യ വ്യാ​പാ​ര- ഊ​ർ​ജ പാ​ത​ക​ളെ ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​റാ​നെ​തി​രെ യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ സ്ഥി​തി വ​ഷ​ളാ​യ​ത്.

ഫെ​ബ്രു​വ​രി 28ന് ​ആ​യി​രു​ന്നു ഇ​റാ​നെ​തി​രെ യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​ത്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​റാ​നും പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​ത്. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് 787 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​നി​ലെ റെ​ഡ് ക്ര​സ​ന്‍റ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​ക​ണ​ക്കു​ക​ൾ സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.

വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി ഒ​രു കോ​ടി​യോ​ളം ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. അ​വ​രു​ടെ സു​ര​ക്ഷ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ മു​ൻ​ഗ​ണ​ന​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : Westerners clash iran united states israel Ministry of Foreign Affairs

Recent News

Corehub Up