മലയാളി അസോസിയേഷൻ ഓഫ് സിയന്ന പ്രവർത്തനം ആരംഭിച്ചു
എ.സി. ജോർജ്
Saturday, May 10, 2025 1:12 PM IST
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റണിലെ ഫോർട്ബെൻഡ് കൗണ്ടിയിലുള്ള സിയന്ന നിവാസികളായ മലയാളികളുടെ പുതിയ കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ(മാസ്) ഉദ്ഘാടനം നടന്നു. സെന്റ് ജെയിംസ് പാരിഷ് ഹാളിൽ വച്ചായിരുന്നു ഉദ്ഘാടനം.
മിസോറി സിറ്റി മേയർ റോബിൻ എലക്കാട്, ജോസ് തോട്ടുങ്കൽ, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, എ.സി. ജോർജ്, സിനിമാതാരം ബാബു ആന്റണി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
അസോസിയേഷന്റെ അൻപതോളം അഡ്ഹോക് കമ്മിറ്റി അംഗങ്ങളും വേദിയിലുണ്ടായിരുന്നു. തുടർന്ന് അസോസിയേഷന്റെ ലോഗോ മേയർ റോബിൻ എലക്കാട് പ്രകാശനം ചെയ്തു.
സിയന്നയിൽ താമസിക്കുന്ന മലയാളി കുടുംബാംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും സൗഹൃദ ബന്ധങ്ങൾ പുതുക്കാനും സഹായിക്കാനുമുള്ള വേദിയാകും മാസ് എന്ന് സംഘാടകർ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളില്ലാതെ വൊളന്റിയർമാരായി പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് നിലവിൽ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രവർത്തനങ്ങൾ ജനകീയവും സുതാര്യവുമായിരിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.




മാസയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പരിപാടികളിലേക്ക് ലിജീഷ് ലോനപ്പൻ സ്വാഗതം ആശംസിച്ചു. ഷെറിൻ തോമസ്, ഷിജി മാത്തൻ, ക്രിസ്റ്റീന ഇടക്കുന്നത്തു, അനിത ജോസഫ് തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.
ലതീഷ് കൃഷ്ണൻ, എൽസിയ ഐസക്, പുഷ്പ ബ്രിജിറ്റ് ബേബി, ജോയ്സ് ജിജു, ക്രിസ്റ്റിന ഷാജു, ഷിജിമോൻ ജേക്കബ് തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഡോ. റെജി കൂട്ടുത്തറ നന്ദി രേഖപ്പെടുത്തി.
വിവിധ കലാപരിപാടികൾ അരങ്ങേറി. നൂപുര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച സമൂഹ സ്വാഗത നൃത്തത്തിൽ ശിവനന്ദ ബൈജു, ക്രിസ് മേരി പ്രദീപ്, സാറ സെബാസ്റ്റ്യൻ, നിരഞ്ജന സരിൽ, ഏതന ഫിലിപ്പ്, ഇസ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ക്രിസ്റ്റീന സ്റ്റീഫൻ, അഞ്ചു അലക്സ്, ഡീന അലക്സ്, ഡയാന സെബാസ്റ്റ്യൻ, അനു ബാബു തോമസ്, റോസ്മിൻ റോയ്, സ്റ്റെഫി തോമസ്, സീന വിൽസൺ, പുഷ്പ ബ്രിജിറ്റ് ബേബി എന്നിവരുടെ സമൂഹ നൃത്തം നടന്നു.
മാസയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മെറിൽ സക്കറിയയുടെ ഗാനവും അഞ്ജലീന ബിജോയ്, അലീന അലക്സ്, അലോണ ജോസഫ്, ആഞ്ചല ജോസഫ് എന്നിവരുടെ വൈവിധ്യമാർന്ന നൃത്തങ്ങളും ഐഡൻ തോമസ്, എബ്രഹാം തോമസ് എന്നിവരുടെ ഉപകരണ സംഗീതവും ആസ്വാദകരെ ആകർഷിച്ചു.
കലാപരിപാടികളിലെ പ്രധാന ഇനം സർഗം മേലഡീസ് അവതരിപ്പിച്ച ഗാനമേളയായിരുന്നു. ജസ്റ്റിൻ, രേഷ്മ എന്നിവർ പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച് സദസ്യരെ രസിപ്പിച്ചു.
കുട്ടികൾക്കായി മാജിക് ഷോ, ബലൂൺ ട്വിസ്റ്റിംഗ്, ഫേസ് പെയിന്റിംഗ്, മൂൺ വാക്ക് തുടങ്ങിയ വിനോദ പരിപാടികൾ ഒരുക്കിയിരുന്നു.