ലെയോ പതിനാലാമന് മാർപാപ്പയ്ക്കു അഭിനന്ദനം നേർന്ന് ട്രംപ്
Saturday, May 10, 2025 12:38 PM IST
വാഷിംഗ്ടൺ: ആഗോള കത്തോലിക്കാസഭയുടെ 267-ാമത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന് മാർപാപ്പയ്ക്കു അഭിനന്ദനം നേർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഒരു അമേരിക്കക്കാരൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. ലിയോ പതിനാലാമൻ മാർപാപ്പയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അർഥവത്തായ ഒരു നിമിഷമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.