കെപിസിസി ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് ഐഒസി
Saturday, May 10, 2025 5:21 PM IST
ഷിക്കാഗോ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കുവാൻ നിയോഗിക്കപ്പെട്ട അഡ്വ. സണ്ണിജോസഫ് (കെപിസിസി പ്രസിഡന്റ്), പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ (വർക്കിംഗ് പ്രസിഡന്റുമാർ) എന്നിവർക്കും അടൂർ പ്രകാശിനും (യുഡിഎഫ് കൺവീനർ), കെ. സുധാകരനും (പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ്) ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ആശംസകൾ നേർന്നു.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ പുതിയ ഭാരവാഹികളുടെ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഐഒസി യുഎസ്എ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം പറഞ്ഞു. പാർട്ടിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ പുതിയ ഭരണസമിതിക്ക് കഴിയട്ടെ എന്ന് കേരളഘടകം ചെയർമാൻ തോമസ് മാത്യു പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിന്റെ വളർച്ചയ്ക്ക് ഉചിതമായ തീരുമാനമാണ് ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പരിചയ സമ്പന്നതയും യുവത്വത്തിന്റെ ആവേശവും ഒന്നു ചേർന്നു ആവേശകരമായ ഫലം ഉണ്ടാക്കുമെന്ന് കേരള ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു.