വാ​ഷിം​ഗ്ട​ൺ ഡി​സി: മെ​ക്സി​ക്ക​ൻ ഉ​ൾ​ക്ക​ട​ലി​നെ ഔ​ദ്യോ​ഗി​ക​മാ​യി "അ​മേ​രി​ക്ക​ൻ ഉ​ൾ​ക്ക​ട​ൽ' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നു​ള്ള ബി​ൽ യു​എ​സ് ഹൗ​സ് ഓ​ഫ് റെ​പ്ര​സ​ന്‍റേ​റ്റീ​വ്‌​സി​ൽ പാ​സാ​യി. 206നെ​തി​രേ 211 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സാ​യ​ത്.

ഒ​രു ഡെ​മോ​ക്രാ​റ്റ് പ്ര​തി​നി​ധി പോ​ലും ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചി​ല്ല. അ​തേ​സ​മ​യം നെ​ബ്രാ​സ്ക​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി ഡോ​ൺ ബേ​ക്ക​ൺ ബി​ല്ലി​നെ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തു. 16 അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.

ജോ​ർ​ജി​യ​യി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി മാ​ർ​ജോ​റി ടെ​യ്‌​ല​ർ ഗ്രീ​ൻ ആ​ണ് ഈ ​നി​യ​മ​നി​ർ​മാ​ണം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​നെ നി​യ​മ​പ​ര​മാ​ക്കു​ക​യാ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യം. ഈ ​ഉ​ത്ത​ര​വി​ലൂ​ടെ ട്രം​പ് മെ​ക്സി​ക്ക​ൻ ഉ​ൾ​ക്ക​ട​ലി​ന്‍റെ പേ​ര് മാ​റ്റാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.


ഹൗ​സ് പാ​സാ​ക്കി​യ ബി​ൽ ഇ​നി സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​യ്ക്കും. സെ​ന​റ്റും ബി​ൽ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ മെ​ക്സി​ക്ക​ൻ ഉ​ൾ​ക്ക​ട​ൽ ഔ​ദ്യോ​ഗി​ക​മാ​യി അ​മേ​രി​ക്ക​ൻ ഉ​ൾ​ക്ക​ട​ൽ എ​ന്ന് അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങും.