കലാഞ്ജലി 25ന് സ്റ്റാഫോർഡ് സിവിക് സെന്ററിൽ
ശങ്കരൻകുട്ടി
Saturday, May 10, 2025 3:56 PM IST
സ്റ്റാഫോർഡ്: മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി അവതരിപ്പിക്കുന്ന "കലാഞ്ജലി 25' മേയ് 25 വൈകുന്നേരം അഞ്ചിന് സ്റ്റാഫോർഡ് സിവിക് സെന്ററിൽ നടക്കും.
ആകർഷകമായ ക്ലാസിക്കൽ, സമകാലിക നൃത്ത പ്രകടനങ്ങൾ, കോമഡി സ്കിറ്റുകൾ, പാരമ്പര്യത്തെ ആധുനികതയുമായി ഇഴചേർത്ത വൈദ്യുതീകരണ ഫ്യൂഷൻ സംഗീതം എന്നിവ അവതരിപ്പിക്കും.
അതിഥികൾക്ക് വിഭവസമൃദ്ധമായ, അത്താഴ വിരുന്നും ഒരുക്കുന്നു. പരിപാടിയിൽ പങ്കെടുക്കാനും സീറ്റുകൾ ബുക്ക് ചെയ്യാനും https://www.maactx.org/kalanjaliregistration.

എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് റോബി എബ്രഹാം, വൈസ് പ്രസിഡന്റ് പ്രവീൺ ഗോപിനാഥ്, സെക്രട്ടറി വിനീത വാസുദേവൻ, ട്രഷറർ ദീപു കുര്യൻ, ജോയിന്റ് സെക്രറട്ടറി വിമൽ കുമാർ,
മീഡിയ കോഓർഡിനേറ്റർ നിതിൻ നൈനാൻ, പ്രൊഗ്രാം കോഓർഡിനേറ്റർമാരായ സുഹാസിനി പ്രസാദ്, ഷിംന നവീൻ എന്നിവർ അഭ്യർഥിച്ചു.