വൃത്തിഹീനമായ അന്തരീക്ഷം; പ്ലാനോയിൽ നാല് റസ്റ്ററന്റുകൾ അടച്ചുപൂട്ടി
പി.പി. ചെറിയാൻ
Saturday, May 10, 2025 3:22 PM IST
പ്ലാനോ: ഭക്ഷ്യസുരക്ഷ ലംഘനങ്ങളെ തുടർന്ന് പ്ലാനോയിൽ നാല് റസ്റ്ററന്റുകൾ ആരോഗ്യ ഇൻസ്പെക്ടർമാർ താത്കാലികമായി അടച്ചുപൂട്ടി. മോശം ഭക്ഷണം, വൃത്തിഹീനമായ അന്തരീക്ഷം എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നഗരത്തിലെ റസ്റ്ററന്റ് പരിശോധന ഡേറ്റ പ്രകാരം ഏപ്രിൽ 13നും 26നും ഇടയിൽ 125 റസ്റ്ററന്റിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നാല് റസ്റ്ററന്റുകൾ അടച്ചുപൂട്ടിയത്.
മലിനമായ ഭക്ഷണം, സുരക്ഷിതമല്ലാത്ത താപനില, ക്രോസ്-മലിനീകരണം, തകർന്ന ഉപകരണങ്ങൾ, ശരിയായ മേൽനോട്ടമില്ലാതെ യന്ത്രങ്ങൾ പ്രവർത്തിക്കൽ എന്നിവയുൾപ്പെടെ വിവിധ അപകടങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർ കണ്ടെത്തി.