ഭവനദാന പദ്ധതിയുമായി ലീഗ് സിറ്റി മലയാളി സമാജം
ജീമോൻ റാന്നി
Saturday, May 10, 2025 4:29 PM IST
ടെക്സസ്: സൗജന്യ ഭവന പദ്ധതികൾ ആവിഷ്കരിച്ച് ലീഗ് സിറ്റി മലയാളി സമാജം. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതർക്ക് വീടുകൾ വച്ചുനൽകുന്നതിനാണ് സംഘടന തുടക്കം കുറിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലെ ഓർമ വില്ലേജിലായിരിക്കും ആദ്യ ഭവനം നിർമിച്ചു നൽകുന്നത് എന്ന് സംഘടനാ സെക്രട്ടറി ഡോ. രാജ്കുമാർ മേനോൻ അറിയിച്ചു. ഇതിനുള്ള ആദ്യഘട്ട തുക ഓഗസ്റ്റ് 23ന് ഓർമ വില്ലേജ് അതോറിറ്റിക്ക് കൈമാറുമെന്നും ട്രഷറർ രാജൻകുഞ്ഞു ഗീവർഗിസും അറിയിച്ചു.
ധനശേഖരണം അംഗങ്ങളിൽ നിന്നും മറ്റു സ്പോൺസേഴ്സിൽ നിന്നും കണ്ടെത്തുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. നിർമാണത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ സംഘടനാ വൈസ് പ്രസിഡന്റ് സോജൻ ജോർജ് സ്ഥലം സന്ദർശിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - ബിനീഷ് ജോസഫ് 409 256 0873, വൈസ് പ്രസിഡന്റ് - ലിഷ ടെൽസൺ 973 477 7775, വൈസ് പ്രസിഡന്റ് - സോജൻ ജോർജ് 409 256 9840, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262 744 0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240 4261845,
ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ 409 256 6427, ട്രെഷറർ - രാജൻകുഞ്ഞ് ഗീവർഗീസ് 507 822 0051, ജോയിന്റ് ട്രെഷറർ - മാത്യു പോൾ 409 454 3472.