ജോൺസൺ വർഗീസ് എഎംഡബ്ല്യുഎ ഡാളസ് ചാരിറ്റി കോഓർഡിനേറ്റർ
Saturday, May 10, 2025 4:40 PM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് ചാരിറ്റി കോഓർഡിനേറ്ററായി ജോൺസൺ വർഗീസിനെ തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ജോൺ മാത്യു ചെറുകര അറിയിച്ചു.
തിരുവല്ല സ്വദേശിയായ ജോൺസൺ മുണ്ടകത്തിൽ കുടുംബാംഗമാണ്. ഇപ്പോൾ ഡാളസ് പ്ലാനോയിൽ കുടുംബമായി താമസിക്കുന്നു.
ദുബായി, ദോഹ, മസ്കറ്റ്, സൗദി അറേബ്യ തുടങ്ങിയ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹം ജോലിത്തിരക്കിനിടയിലും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു സജീവമാണ്.
ഇലക്ട്രിക് എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള ജോസോൺ ഡാളസിലുള്ള ഒരു സ്വകര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.