ഫൊക്കാന കലഹാരി കൺവൻഷൻ കിക്കോഫ്: ഷാൻ റഹ്മാനും സംഘവും പങ്കെടുക്കും
ശ്രീകുമാർ ഉണ്ണിത്താൻ
Saturday, May 10, 2025 10:28 AM IST
ന്യൂയോർക്ക്: ഫൊക്കാന കലഹാരി കൺവൻഷൻ കിക്കോഫ്, ഫൊക്കാന ലോഗോ ലോഞ്ചിംഗ്, മതേർസ് ഡേ ആഘോഷം എന്നിവ സംയുക്തമായി ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ സെന്റ് ജോർജ് സിറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (408 Getty Avenue, Paterson, NJ 07503) വച്ച് അതിവിപുലമായ പരിപാടികളോട് നടത്തും.
ഷാൻ റഹ്മാനും സംഘവും മാധ്യമപ്രവർത്തകൻ ഗോപികൃഷ്ണൻ എന്നിവർ അതിഥികളായി പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഷാൻ റഹ്മാന് പുറമേ ഗായകരായ സയനോര ഫിലിപ്പ്, മിഥുൻ ജയരാജ്, നിത്യ മാമൻ, നിരഞ് സുരേഷ്,
നെവിൽ (കീബോർഡ്), നെഖീബ് (ഡ്രമ്മർ), ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ തേറാട്ടിൽ(ഗിറ്റാറിസ്റ്റുകൾ), ജെറി ബെൻസിയർ (പാട്ടുകാരനും സൗണ്ട് എഞ്ചിനീറും) ഉൾപ്പെടുന്ന ടീമും പരിപാടിയിൽ പങ്കെടുക്കും.
കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന കലാ പരിപാടികൾ അരങ്ങേറുന്ന വേദിയിൽ അമേരിക്കയിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നിരവധി നിർത്തങ്ങളും വിസ്മയത്തിന്റെ മായാജാലമൊരുക്കുന്ന ഫ്യൂഷനുകളും നിങ്ങളുടെ ഇഷ്ടഗാനാങ്ങളാലും വേറിട്ടൊരു കാഴ്ച ആയിരിക്കും അരങ്ങേറുന്നത്.
ഫൊക്കാന കൺവൻഷൻ കിക്കോഫ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഫൊക്കാന കമ്മിറ്റി. പരിപാടിയിൽ ഏവരും പങ്കെടുക്കണമെന്ന് ഫൊക്കാന എക്സി. കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും ട്രസ്റ്റീ ബോർഡും അറിയിച്ചു.