ഫാ. ജോർജ് പനക്കൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച റാംസ്ഗേറ്റിൽ
അപ്പച്ചൻ കണ്ണഞ്ചിറ
Friday, July 11, 2025 12:38 PM IST
റാംസ്ഗേറ്റ്: വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും തിരുവചന പ്രഘോഷകനുമായ ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും.
രാവിലെ ഒമ്പത് മുതൽ വൈകുന്നരം നാലു വരെയാണ് മലയാളത്തിലുള്ള ഏകദിന കൺവെൻഷൻ. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ഏകദിന കൺവൻഷനിലും രോഗശാന്തി-നവീകരണ ശുശ്രുഷകളിലും പങ്കെടുക്കും.
"ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും' (യോഹന്നാൻ 14:18) എന്ന തിരുവചനം ആസ്പദമാക്കിയാണ് കൺവൻഷൻ നയിക്കപ്പെടുക. ഏകദിന കൺവെൻഷനിൽ പ്രവേശനം സൗജന്യമാണ്.
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: +44 7474787870. ഇ-മെയിൽ [email protected].